---
title: "കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282244/kannur"
published_at: "2025-04-09T04:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f5b0517662d_download_(72).jpeg"
keywords: []
---

# കണ്ണൂരിൽ മിന്നൽ ചുഴലിക്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരങ്ങൾ കടപുഴകി വീണ് വൻ നാശനഷ്ടം

> **Lead Summary:** കണ്ണൂർ: പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണു. പാനൂരിൽ കൃഷിനാശം ഉണ്ടായി. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.

## Article Content

കണ്ണൂർ: പന്ന്യന്നൂർ, ചമ്പാട്, മനേക്കര മേഖലയിൽ വീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് മുകളിൽ മരങ്ങൾ പൊട്ടിവീണു. പാനൂരിൽ കൃഷിനാശം ഉണ്ടായി. ചമ്പാട് മുതുവനായി മടപ്പുരയ്ക്ക് സമീപം വൻമരം ഇലക്ട്രിക് ലൈനിലേക്ക് കടപുഴകി വീണു. വാഹനഗതാഗതം ഉൾപ്പെടെ തടസ്സപ്പെട്ടു. മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശക്തമായ കാറ്റ് വീശിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282244/kannur)