---
title: "മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു"
english_title: "Mattannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282335/mattannur"
published_at: "2025-04-09T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f62878bca5a_IMG-20250409-WA0034.jpg"
keywords: []
---

# മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

> **Lead Summary:** കണ്ണൂർ: മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്. 12 വയസായിരുന്നു. മനോജ് - വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്.

## Article Content

കണ്ണൂർ: മട്ടന്നൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാട്യംപുറം സ്വദേശി എ കെ ദീക്ഷിത് ആണ് ‌മരിച്ചത്. 12 വയസായിരുന്നു. മനോജ് - വിജിന ദമ്പതികളുടെ മകനാണ് ദീക്ഷിത്.

ഇന്നലെ വൈകിട്ട് നാലരയോടെ നെല്ലൂന്നിയിലെ കുളത്തിലാണ് അപകടം. സുഹൃത്തുകള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ ദീക്ഷിത് മുങ്ങിത്താഴുകയായിരുന്നു. പര്യാരം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ദീക്ഷിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282335/mattannur)