തിരുവനന്തപുരത്ത് അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു

തിരുവനന്തപുരത്ത് അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു
Apr 9, 2025 01:51 PM | By Remya Raveendran

തിരുവനന്തപുരം :  അമ്മയുടെ ആണ്‍ സുഹൃത്ത് 11കാരിയെ ലൈംഗികമായി ചൂഷണം ചെയ്തു. അമ്മയുടെ അറിവോടെയാണ് ഉപദ്രവം. രക്ഷിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനിടെയാണ് വിവരങ്ങള്‍ പുറത്ത് വന്നത്. സഹൃത്തിനെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയെ രണ്ടാം പ്രതിയുമാക്കി പൊലീസ് കേസെടുത്തു.

സ്വന്തം വീട്ടില്‍ വച്ചായിരുന്നു കുട്ടിക്ക് നേരെ അതിക്രമം നടന്നത്. പിതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് അമ്മ സുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ഇയാള്‍ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിച്ചു. ഉറക്കത്തിനിടയിലാണ് കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചത്. ഈ കാര്യം കുട്ടി അമ്മയോട് പറഞ്ഞിരുന്നു. എന്നാല്‍ പുറത്ത് പറയരുതെന്ന് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു. മാതാപിതാക്കളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കൗണ്‍സിലിങ്ങിനിടെ കുട്ടി തനിക്ക് നേരിടേണ്ടി വന്ന ചൂഷണം തുറന്നു പറയുകയായിരുന്നു.

കോടതി നിര്‍ദേശ പ്രകാരം പൊലീസ് കേസെടുത്തു. വഞ്ചിയൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.



Pocsocase

Next TV

Related Stories
ട്രാക്ടർ ഡ്രൈവർ നിയമനം

Apr 18, 2025 05:13 AM

ട്രാക്ടർ ഡ്രൈവർ നിയമനം

ട്രാക്ടർ ഡ്രൈവർ...

Read More >>
ടൈപ്പിസ്റ്റ് നിയമനം

Apr 18, 2025 05:10 AM

ടൈപ്പിസ്റ്റ് നിയമനം

ടൈപ്പിസ്റ്റ്...

Read More >>
ആഡംബര ക്രൂയിസ് യാത്ര

Apr 18, 2025 05:01 AM

ആഡംബര ക്രൂയിസ് യാത്ര

ആഡംബര ക്രൂയിസ്...

Read More >>
കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

Apr 18, 2025 04:34 AM

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി...

Read More >>
 മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

Apr 17, 2025 06:21 PM

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച് മുഖ്യമന്ത്രി

മുനമ്പം വിഷയത്തില്‍ ബിഷപ്പുമാരെ ചര്‍ച്ചക്ക് വിളിച്ച്...

Read More >>
പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

Apr 17, 2025 05:47 PM

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം ചെയ്തു

പേരിയ രണ്ടാം വാർഡിൽ റോഡ്‌ ഉദ്ഘാടനം...

Read More >>
Top Stories










News Roundup