---
title: "കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ "
english_title: "Mdmaatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282385/mdmaatkannur"
published_at: "2025-04-09T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f65bb7de008_1000073666.jpg"
keywords: []
---

# കണ്ണൂർ എളമ്പാറയിൽ 16 ഗ്രാം MDMAയുമായി രണ്ട് യുവാക്കൾ പിടിയിൽ 

> **Lead Summary:** **നാഗവളവ് : **ബാംഗളൂരിൽ നിന്നെത്തിച്ച മാരക മയക്ക്മരുന്നായ 16.817 *ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.നാഗവളവ്എളമ്പാറ വെച്ച് ഇന്ന് പുലർച്ചെ 3 മണിക്ക് നടന്ന എക്സൈസിന്റെ പരിശോധനയിൽ 16.817 ഗ്രാം മെഥാംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.

## Article Content

**നാഗവളവ് : **ബാംഗളൂരിൽ നിന്നെത്തിച്ച മാരക മയക്ക്മരുന്നായ 16.817 *ഗ്രാം മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിൽ.നാഗവളവ്എളമ്പാറ വെച്ച് ഇന്ന് പുലർച്ചെ 3 മണിക്ക് നടന്ന എക്സൈസിന്റെ പരിശോധനയിൽ 16.817 ഗ്രാം മെഥാംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി.

കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിജേഷ് എ.കെ.യാണ് വാരം വാരം ബൈത്തുൽ റാഫാസിൽ മുഹമ്മദ് അസ്കർ മകൻ മുഹമ്മദ് ആഷിക്ക്,വയസ്സ് 26, മുഴപ്പിലങ്ങാട്ട്, കുളം ബസാർ,EMS റോഡിൽ KENS ൽ മുഹമ്മദ് ഫാഹിം വയസ് 25 എന്നിവരെ അറസ്റ്റ് ചെയ്തത്. എക്സൈസ് കമ്മീഷണർ സ്ക്വാഡ് ഉത്തര മേഖലാ സർക്കിൾ ഇൻസ്പെക്ടർ സിനു കോയില്യത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള എ ടി എസ് ൻറെ സഹായത്തോടെ കമ്മീഷണർ സ്ക്വാഡ് അംഗങ്ങളും കൂത്ത്പറമ്പ എക്സൈസ് സർക്കിൾ,എക്സൈസ് ഇന്റലിജൻസ് കണ്ണൂർ എന്നിവരുടെ സംയുക്ത നീക്കത്തിലാണ് പ്രതികൾ പിടിയിലായത്.

മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച പോളോ KL 11 BX 9513 നമ്പർ കാറും കസ്റ്റഡിയിൽ എടുത്തു. കമ്മീഷണർ സ്ക്വാഡ് അംഗങ്ങൾ ആയ ഗണേഷ്,ജലീഷ്, എന്നിവർക്കൊപ്പം.സുഹൈൽ, രജിത്ത് എൻ. അജിത്ത് സി, എക്സൈസ് ഇന്റലിജൻസിലെ സുകേഷ് കുമാർ വണ്ടിച്ചാലിൽ, ഉത്തമൻ.കെ,കൂത്ത്പറമ്പ റെയിഞ്ചിലെ അശോകൻ കെ. ഹരികൃഷ്ണൻ സി, സോൾദേവ്, കൂത്ത്പറമ്പ സർക്കിൾ ഓഫിസിലെ ഷാജി.യു, പ്രമോദൻ പി, സതീഷ് വിളങ്ങോട്ട് ഞാലിൽ, ബിനീഷ്, ഷാജി. സി.പി., ബിജു, എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. സ്ഥിരമായി മയക്കുമരുന്ന് കടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇവർ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282385/mdmaatkannur)