---
title: "സംസ്ഥാനത്ത് വൻ കുതിപ്പിൽ സ്വർണവില. "
english_title: "Goldrate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282492/goldrate"
published_at: "2025-04-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f754bddc0c9_images_(1)_(17).jpeg"
keywords: []
---

# സംസ്ഥാനത്ത് വൻ കുതിപ്പിൽ സ്വർണവില. 

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർധിച്ചത്. ഇതോടെ 66000ൽ ഇന്ന് 68000ലേക്ക് സ്വർണവില കത്തിക്കയറി. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വൻ കുതിപ്പിൽ സ്വർണവില. ഒറ്റയടിക്ക് ഒരു പവൻ സ്വർണത്തിന് 2160 രൂപയാണ് വർധിച്ചത്. ഇതോടെ 66000ൽ ഇന്ന് 68000ലേക്ക് സ്വർണവില കത്തിക്കയറി. 68480 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഒരു ഗ്രാം സ്വർണത്തിന് 270 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. 8560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു പവൻ സ്വർണത്തിന് ഒറ്റ ദിവസം കൊണ്ട് 2000ത്തിലധികം രൂപയുടെ വർധനവുണ്ടാകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282492/goldrate)