ഇരിട്ടി: മുസ്ലിംലീഗ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പും പഠന ക്ലാസ്സും നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. എം.എം. മജീദ് അധ്യക്ഷനായി. അബ്ദുൾസമദ് പൂക്കോട്ടൂർ ഹജ്ജാജിമാർക്ക് ക്ലാസ്സെടുത്തു. ജില്ലാ പ്രസിഡന്റ് കരിംചേലേരി, സണ്ണി ജോസഫ് എം എൽ എ , ഒമ്പാൻ ഹംസ, ഉമ്മർ മുഖ്ദാർ ഹുദവി, എം.കെ. മുഹമ്മദ്, എം. ഹംസ ഹാജി , പി.വി. ഇബ്രാഹിം, കാദർ ഉളിയിൽ, ഇബ്രാഹിംപൊയിലൻ, സി. ഹാരിസ്, ഇ.കെ. അബ്ദുൾ റഹ്മാൻ, എൻ. മുഹമ്മദ്, മുസ്തഫ ചൂര്യേട്ട്, കെ.വി. റഷീദ്, എം. ഗഫൂർ, നാസർ കേളോത്ത് എന്നിവർ പ്രസംഗിച്ചു .
Farewell and study classes were conducted for Hajjajis