---
title: "ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണ തോത്"
english_title: "Rationshop "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/282689/rationshop"
published_at: "2025-04-11T05:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f855a222bd0_images_(17).jpeg"
keywords: []
---

# ഏപ്രിൽ മാസത്തെ റേഷൻ സാധനങ്ങളുടെ വിതരണ തോത്

> **Lead Summary:** തിരുവനന്തപുരം : ഏപ്രിൽ മാസം എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി 30 കിലോഗ്രാം അരി, മൂന്ന് കിലോഗ്രാം ഗോതമ്പ്, ഏഴ് രൂപാ നിരക്കിൽ രണ്ട് പാക്കറ്റ് ആട്ട, 27 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എന്നിവ ലഭിക്കും. മുൻഗണനാ (പിഎച്ച്എച്ച്) വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം സൗജന്യ അരി, ഒരു അംഗം മാത്രമുള്ള കാർഡിന് ഒരു പാക്കറ്റ് ആട്ട, രണ്ട് അംഗങ്ങളുളള കാർഡിന് രണ്ട് പാക്കറ്റ് ആട്ട, മൂന്ന് അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ടയും മൂന്നിൽ കൂടുതൽ അംഗങ്ങളുളള കാർഡിന് ഒൻപത് രൂപാ നിരക്കിൽ മൂന്ന് പാക്കറ്റ് ആട്ടയും ഗോതമ്പും ലഭിക്കും.

## Article Content

തിരുവനന്തപുരം : ഏപ്രിൽ മാസം എ.എ.വൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് സൗജന്യമായി 30 കിലോഗ്രാം അരി, മൂന്ന് കിലോഗ്രാം ഗോതമ്പ്, ഏഴ് രൂപാ നിരക്കിൽ രണ്ട് പാക്കറ്റ് ആട്ട, 27 രൂപയ്ക്ക് ഒരു കിലോ പഞ്ചസാര എന്നിവ ലഭിക്കും. മുൻഗണനാ (പിഎച്ച്എച്ച്) വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും നാല് കിലോഗ്രാം സൗജന്യ അരി, ഒരു അംഗം മാത്രമുള്ള കാർഡിന് ഒരു പാക്കറ്റ് ആട്ട, രണ്ട് അംഗങ്ങളുളള കാർഡിന് രണ്ട് പാക്കറ്റ് ആട്ട, മൂന്ന് അംഗങ്ങളുളള കാർഡിന് മൂന്ന് പാക്കറ്റ് ആട്ടയും മൂന്നിൽ കൂടുതൽ അംഗങ്ങളുളള കാർഡിന് ഒൻപത് രൂപാ നിരക്കിൽ മൂന്ന് പാക്കറ്റ് ആട്ടയും ഗോതമ്പും ലഭിക്കും.

പൊതുവിഭാഗം സബ്സിഡി (എൻപിഎസ്) വിഭാഗത്തിൽപ്പെട്ട കാർഡിലെ ഓരോ അംഗത്തിനും നാല് രൂപാ നിരക്കിൽ രണ്ട് കിലോ അരി, കാർഡൊന്നിന് 10.90 രൂപ നിരക്കിൽ മൂന്ന് കിലോഗ്രാം സ്പെഷ്യൽ അരിയും പൊതുവിഭാഗം (എൻപിഎൻഎസ്) നോൺ സബ്സിഡി വിഭാഗത്തിൽപ്പെട്ട കാർഡിന് 10.90 രൂപാ നിരക്കിൽ ആറ് കിലോഗ്രാം അരിയും പൊതുവിഭാഗം (എൻപിഐ) കാർഡിന് 10.90 രൂപാ നിരക്കിൽ രണ്ട് കിലോ അരിയും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/282689/rationshop)