---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം"
english_title: "Guest instructor vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28280/guest-instructor-vacancy"
published_at: "2022-02-25T06:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62182e37b061c_images (1).jpeg"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

> **Lead Summary:** തോട്ടട ഗവ.ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്്ട്രക്ടറെ നിയമിക്കുന്നു.

## Article Content

തോട്ടട ഗവ.ഐടിഐയിൽ എംപ്ലോയബിലിറ്റി സ്‌കിൽ വിഷയത്തിൽ ഗസ്റ്റ് ഇൻസ്്ട്രക്ടറെ നിയമിക്കുന്നു.

യോഗ്യത: എം ബി എ/ബി ബി എ/ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. കൂടാതെ ഹയർ സെക്കണ്ടറിയിൽ ഇംഗ്ലീഷ് പഠിച്ചിരിക്കണം. ആശയവിനിമയത്തിലുള്ള കഴിവ്, അടിസ്ഥാനപരമായ കമ്പ്യൂട്ടർ പരിജ്ഞാനം വേണം. യോഗ്യതയുള്ള ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി 26 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തിലെ മുൻഗണനാ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഈ വിഭാഗത്തിലെ മുൻഗണന ഇല്ലാത്തവരെ പരിഗണിക്കും. ഫോൺ: 0497 2835183.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28280/guest-instructor-vacancy)