---
title: "കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി."
english_title: "Kuthiravatam mental hospital"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28283/kuthiravatam-mental-hospital"
published_at: "2022-02-25T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218384b471d8_n3624396901645754435749d1bcbfb0e0c0f0181c41fe9a8de743744db359ed3040b2c861673335bd51d7be.jpg"
keywords: []
---

# കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി.

> **Lead Summary:** കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ നിയമനം ആരംഭിച്ചു

## Article Content

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ സുരക്ഷ കൂട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ നിയമനം ആരംഭിച്ചു

ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെ ഉടന്‍ നിയമിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതോടെയാണ് നടപടി. എട്ട് സുരക്ഷാ ജീവനക്കാരുടെ അഭിമുഖമാണ് ഇന്നുനടന്നത്.

ഒരാഴ്ചക്കിടെ മൂന്ന് പേരാണ് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. ഇവരില്‍ രണ്ട് പേരെ കണ്ടെത്തിയിരുന്നു. രോഗികളുടെ എണ്ണത്തിനാനുപാതികമായി സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റര്‍ പൊളിച്ച്‌ ചാടി പോയ യുവാവിനെ ഷൊര്‍ണൂരില്‍ വച്ച്‌ പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചാം വാര്‍ഡില്‍ നിന്ന് പതിനേഴുകാരിയായ പെണ്‍കുട്ടിയും ചാടിപ്പോയിരുന്നു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെണ്‍കുട്ടി ചാടിപ്പോയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28283/kuthiravatam-mental-hospital)