---
title: "ചൂരപ്പടവ് ക്വാറിയിൽ നിന്നും സ്കൂൾ ടൈമിൽ ഓവർലോഡുമായി ലോറികൾ സർവീസ് നടത്തിയെന്ന് ആരോപിച്ച് നാട്ടുകാർ ലോറി തടഞ്ഞു"
english_title: "The locals stopped the lorry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28333/The-locals-stopped-the-lorry"
published_at: "2022-02-25T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62187f36166e0_Picsart_22-02-25_12-32-30-616.jpg"
keywords: []
---

# ചൂരപ്പടവ് ക്വാറിയിൽ നിന്നും സ്കൂൾ ടൈമിൽ ഓവർലോഡുമായി ലോറികൾ സർവീസ് നടത്തിയെന്ന് ആരോപിച്ച് നാട്ടുകാർ ലോറി തടഞ്ഞു

> **Lead Summary:** ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ് ക്വാറിയിൽ നിന്നും സ്കൂൾ ടൈമിൽ ഓവർലോഡുമായി ലോറികൾ സർവീസ് നടത്തിയെന്ന് ആരോപിച്ച് നാട്ടുകാർ ലോറി തടഞ്ഞു.ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു രാവിലെ മുതൽ വാഹനം തടഞ്ഞത്.

## Article Content

ചെറുപുഴ പഞ്ചായത്തിലെ ചൂരപ്പടവ് ക്വാറിയിൽ നിന്നും സ്കൂൾ ടൈമിൽ ഓവർലോഡുമായി ലോറികൾ സർവീസ് നടത്തിയെന്ന് ആരോപിച്ച് നാട്ടുകാർ ലോറി തടഞ്ഞു.ക്വാറി വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു രാവിലെ മുതൽ വാഹനം തടഞ്ഞത്.

പഞ്ചായത്ത് റോഡിലൂടെ 10 ടണ്ണിൽ കൂടുതലുള്ള വാഹനങ്ങൾ സർവീസ് നടത്താൻ പാടില്ലെന്നാണ് നിയമം എന്നും ഇത് ലംഘിച്ചാണ് ക്വാറിയിൽ വാഹനം ഇതു വഴി ഓടുന്നത് എന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.പഞ്ചായത്ത് അംഗം സന്തോഷ് ഇളയടത്ത്,കെ.പി ഗോപാലൻ, കെ.എസ്.ദിലീഷ്, ആർ.കെ.പത്മനാഭൻ, ജോസ് എന്നിവർ നേതൃത്വം നൽകി.

തുടർന്ന് ചെറുപുഴ പൊലീസ് സ്റ്റേഷനിൽ വെച്ച് നടന്ന ചർച്ചയിൽ ക്വാറിയുടെ പ്രവർത്തനം ഏഴുമണി മുതലേ ആരംഭിക്കുമെന്നും, നിയമപ്രകാരമുള്ള വാഹനങ്ങൾ മാത്രമേ കല്ല്കൊണ്ടു പോവുകയുള്ളൂ എന്നും സ്കൂൾ ടൈമിൽ വാഹന സർവീസ് നടത്തില്ലെന്നും ഉള്ള ധാരണയിൽ സമരം അവസാനിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28333/The-locals-stopped-the-lorry)