---
title: "പയ്യന്നൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു"
english_title: "The General Body Meeting was convened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28349/The-General-Body-Meeting-was-convened"
published_at: "2022-02-25T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62188bf54c197_Picsart_22-02-25_13-26-45-819.jpg"
keywords: []
---

# പയ്യന്നൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു

> **Lead Summary:** പയ്യന്നൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു. പയ്യന്നൂർ നഗരസഭ 2022-23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ചേർന്നു.യോഗം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

## Article Content

പയ്യന്നൂർ നഗരസഭ വർക്കിംഗ് ഗ്രൂപ്പ് ജനറൽബോഡിയോഗം ചേർന്നു. പയ്യന്നൂർ നഗരസഭ 2022-23 വർഷത്തെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വർക്കിംഗ് ഗ്രൂപ്പ് ജനറൽ ബോഡി യോഗം ശ്രീവത്സം ഓഡിറ്റോറിയത്തിൽ ചേർന്നു.യോഗം ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ 2021 22 വർഷം നടപ്പിലാക്കിയ വികസന പദ്ധതികൾ ചെയർപേഴ്സൺ വിശദീകരിച്ചു. 2022 - 23 വർഷം നടപ്പിലാക്കേണ്ടുന്ന പദ്ധതികളെ കുറിച്ച് 17 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച ചെയ്യുകയും ചർച്ചയിൽ നിന്നും വന്ന നിർദ്ദേശങ്ങൾ അവതരിപ്പിച്ച് പദ്ധതികളുടെ കരട് നിർദ്ദേശങ്ങൾ വാർഡ് സഭകളിലേക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി. ജയ, വി.ബാലൻ, ടി.വിശ്വനാഥൻ, വി.വി.സജിത, ടി.പി. സെമീറ കൗൺസിലർ കെ.കെ.ഫൽഗുനൻ , സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു. കൗൺസിലേർസ് വർക്കിംഗ് ഗ്രൂപ്പ് നിർവ്വഹണ ഉദ്യോഗസ്ഥൻമാർ, വർക്കിംഗ് ഗ്രൂപ്പംഗങ്ങൾ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28349/The-General-Body-Meeting-was-convened)