---
title: "പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ കുരുന്നുകളുടെ ചിത്ര പ്രദർശ്ശനത്തിനു തുടക്കമായി"
english_title: "The beginning of the picture exhibition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28353/The-beginning-of-the-picture-exhibition"
published_at: "2022-02-25T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621890f99c47e_Picsart_22-02-25_13-48-22-019.jpg"
keywords: []
---

# പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ കുരുന്നുകളുടെ ചിത്ര പ്രദർശ്ശനത്തിനു തുടക്കമായി

> **Lead Summary:** പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ കുരുന്നുകളുടെ ചിത്ര പ്രദർശ്ശനത്തിനു തുടക്കമായി.24, 25 തീയതികളിൽ നടക്കുന്ന ചിത്ര പ്രദർശനത്തിൽ ഒട്ടനവധി വത്യസ്തങ്ങളായ ചിത്രങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കി വെച്ചിട്ടുള്ളത്.

## Article Content

പയ്യന്നൂർ ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിലെ കുരുന്നുകളുടെ ചിത്ര പ്രദർശ്ശനത്തിനു തുടക്കമായി.24, 25 തീയതികളിൽ നടക്കുന്ന ചിത്ര പ്രദർശനത്തിൽ ഒട്ടനവധി വത്യസ്തങ്ങളായ ചിത്രങ്ങളാണ് പ്രേക്ഷകർക്കായി ഒരുക്കി വെച്ചിട്ടുള്ളത്.

സ്കൂളിലെ കുട്ടികളിലെ കലാസാംസ്കാരിക സാഹിത്യ അഭിരുചികൾ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ ങ്ങായ പ്രവർത്തനങ്ങൾ അധ്യാപക രക്ഷാകർത്തൃസമിതിയുടെ നേതൃത്ത്വത്തിൽ സ്കൂളിൽ നടന്നു വരികയാണ്.

ഇതിൻ്റെ ഭാഗമായി കോവിഡ് കാലത്ത് കുട്ടികൾ നടത്തിയ സർഗ്ഗാത്മകങ്ങളായ ശ്രൃഷ്ടികൾ ശേഖരിച്ച് സ്കൂളിൽ മികച്ച ഒരു ചിത്ര പ്രദർശനം ഒരുക്കിയിരിക്കുകയാണ്. കുട്ടികൾ രചിച്ച ആരിലും കൗതുകമുണർത്തുന്ന 150 ലധികം ചിത്രങ്ങൾ ഈ പ്രദർശ്ശനത്തിൽ പ്രദർശ്ശിപ്പിച്ചിട്ടുണ്ട്.

കുരുന്നു പ്രതിഭകളുടെ ഭാവനയിൽ വിടർന്ന കരവിരുത് വിദ്യാർത്ഥികളേയും കലാസ്വാദകരേയും ഏറെ ആനന്ദിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

പ്രധാന അധ്യാപിക അജിതടീച്ചർ, കെ.സി സതീശൻ മാസ്റ്റർ, ജീജ ടീച്ചർ .സ്കൂൾ കൗൺസിലർ സജിന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രദർശനത്തിൽ വിദ്യാർത്ഥികളായ യദുനന്ദ് മനോജ്,മുഹമ്മദ് നിഹാൽ,ആയുഷ് കെ സുരേഷ്,വിനായക് കെ,ശ്രാവൺ കണ്ണൻ,നാസിം, ആരുഷ്, തീർത്തിക്, അർജുൻ,കാശിനാഥ് എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28353/The-beginning-of-the-picture-exhibition)