തളിപ്പറമ്പ് : ആൾ ഇന്ത്യാ ഹാജീസ് ഹെൽപ്പിംഗ് ഹാന്റ്സ് തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഹജ്ജ് സാങ്കേതിക പഠന ക്ലാസ് നടത്തി.നാഇബ് ഖാളി ഉമ്മർ നദ്‌വി തോട്ടീക്കൽ ഉദ്ഘാടനം ചെയ്തു.ഹെൽപ്പിംഗ് ഹാന്റ്സ് ജില്ലാ പ്രസിഡന്റ് മഹമൂദ് അള്ളാംകുളം അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് പുത്തലത്ത്,കോ ഡിനേറ്റർ പി എ സലാം മലപ്പുറം എന്നിവർ ക്ലാസെടുത്തു.സി സമീർ,ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അഡ്വ എസ് മുഹമ്മദ്,ഒ പി ഇബ്രാഹിം കുട്ടി, അബൂബക്കർ വായാട്,തുടങ്ങിയവർ സംസാരിച്ചു.
Hajjstadyclass