---
title: "പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം, ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27ന്"
english_title: "Pulse polio drops"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28357/Pulse-polio-drops"
published_at: "2022-02-25T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218943467077_Screenshot_20220225_140203.jpg"
keywords: []
---

# പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം, ജില്ലാതല ഉദ്ഘാടനം ഫെബ്രുവരി 27ന്

> **Lead Summary:**  ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഫെബ്രുവരി 27ന് കണ്ണൂർ ജില്ലയിൽ നടക്കുന്നെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രീത എം ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി ഫെബ്രുവരി 27ന് കണ്ണൂർ ജില്ലയിൽ നടക്കുന്നെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ.പ്രീത എം ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പോളിയോ വാക്സിനേഷൻ്റെ ജില്ലാതല ഉദ്ഘാടനം 27ന് രാവിലെ എട്ടിന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ നിർവഹിക്കും. ഡി.എം.ഒ ഡോ.കെ നാരയണ നായക് അധ്യക്ഷത വഹിക്കും. ഡോ. അനിൽകുമാർ പി.കെ മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിൽ അഞ്ച് വയസ്സിന് താഴെയുള്ള 1,82,052 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നത്. 

ഇതോടൊപ്പം ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ള 1360 കുഞ്ഞുങ്ങൾക്കും പോളിയോ വാക്‌സിൻ നൽകും. ജില്ലയിൽ പോളിയോ വാക്‌സിൻ നൽകാനായി 1880 ബൂത്തുകൾ സജ്ജമാക്കും. 48 ട്രാൻസിറ്റ് ബൂത്തുകൾ, 98 മൊബൈൽ ബൂത്തുകൾ എന്നിവയുണ്ടാകും കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ലക്ഷ്യമിട്ടതിന്റെ 94.90 ശതമാനം പേർക്കും വാക്‌സിൻ നൽകിയിരുന്നു.

അഞ്ച് വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം ഓരോ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി പോളിയോ രോഗാണു സംക്രമണം തടയുകയാണ് പോളിയോ നിർമാർജന യജ്ഞത്തിന്റെ ലക്ഷ്യം. വാർത്താ സമ്മേളനത്തിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സന്തോഷ് ബി യും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28357/Pulse-polio-drops)