---
title: "തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു"
english_title: "Telicounceling"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/283761/telicounceling"
published_at: "2025-04-16T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff6e7791b42_1000075634.jpg"
keywords: []
---

# തളിപ്പറമ്പിൽ കുട്ടികൾക്കായി ടെലികൗൺസലിംഗ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : ** ആശങ്കവേണ്ട അരികിലുണ്ട് 'കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും തളിപ്പറമ്പ് സത്യസായി ഹാളിൽ എം വി ഗോവിന്ദൻ എം എൽ എ നിർവഹിച്ചു.

## Article Content

**തളിപ്പറമ്പ് : ** ആശങ്കവേണ്ട അരികിലുണ്ട് 'കരുതൽ' ടെലി കൗൺസലിംഗ് ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും തളിപ്പറമ്പ് സത്യസായി ഹാളിൽ എം വി ഗോവിന്ദൻ എം എൽ എ നിർവഹിച്ചു.

തളിപ്പറമ്പ മണ്ഡലത്തിലെ എസ് എസ് എൽസി - പ്ലസ്ടു പരീക്ഷാഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശങ്കകളില്ലാതെ അവ അഭിമുഖീകരിക്കാൻ എംവി ഗോവിന്ദൻ മാസ്റ്റർ എം എൽ എ നടപ്പാക്കുന്ന പദ്ധതിയാണ് ആശങ്കവേണ്ട അരികിലുണ്ട് കരുതൽ. തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ തുടർച്ചയായാണ് ടെലികൗൺസലിങ് സംവിധാനം ഏർപ്പെടുത്തിയത്.

പദ്ധതിയുടെ പോസ്റ്റർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി എം കൃഷ്ണൻ ഏറ്റുവാങ്ങി തളിപ്പറമ്പ് ഡിഇഒ എസ് വന്ദന അധ്യക്ഷയായി . എ ഇ ഒ കെ മനോജ് , ഹയർ സെക്കൻഡറി വിഭാഗം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ കെ അനൂപ് കുമാർ, ബിപി സി കെ ബിജേഷ് , പി ഒ മുരളീധരൻ, പി പി ദിനേശൻ എന്നിവർ സംസാരിച്ചു .സമഗ്രവിദ്യാഭ്യാസ പദ്ധതി കോർഡിനേറ്റർ കെ സി ഹരികൃഷ്ണൻ സ്വാഗതവും ഡോ. കെ പി രാജേഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/283761/telicounceling)