---
title: "സി. പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബി.ജെ.പി പ്രവർത്തകരെ പോലീസ് കള്ള കേസിൽ കുടുക്കുകയാണ്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്"
english_title: "In the murder of Haridas"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28382/In-the-murder-of-Haridas"
published_at: "2022-02-25T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218abe2821cf_Screenshot_20220225_154325.jpg"
keywords: []
---

# സി. പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബി.ജെ.പി പ്രവർത്തകരെ പോലീസ് കള്ള കേസിൽ കുടുക്കുകയാണ്: ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്

> **Lead Summary:**  സി. പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ലിജേഷ് അടക്കമുള്ള പ്രവർത്തകരെ പോലീസ് കള്ള കേസിൽ കുടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് കണ്ണൂരിൽ പറഞ്ഞു.

## Article Content

 സി. പി.എം പ്രവർത്തകൻ ഹരിദാസിന്റെ കൊലപാതകത്തിൽ ബി.ജെ.പി മണ്ഡലം പ്രസിഡൻറ് ലിജേഷ് അടക്കമുള്ള പ്രവർത്തകരെ പോലീസ് കള്ള കേസിൽ കുടുക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് കണ്ണൂരിൽ പറഞ്ഞു.

പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നു. പോലീസ് പ്രവർത്തകരെ വേട്ടയാടുന്നു. ഇതിനെതിരെ 28 ന് തലശേരി എ.എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തും. ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും.

ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കുന്ന അർജുനെപ്പോലുള്ള പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു. നിരപരാധികളായവരെ കേസിൽ കുടുക്കുന്നു. കൊലപാതകത്തിൽ ആർ.എസ്.എസ്ന് പങ്കില്ല. ഫസൽ കൊലപാതകത്തിൽ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ആർ.എസ്.എസ് എന്ന് പറഞ്ഞു.

എന്നാൽ സി.പി.എം ആണ് പിന്നിൽ എന്ന് തെളിഞ്ഞു. കൂലോത്ത് ഭഗവതി ക്ഷേത്രത്തിൽ സംഘർഷം ഉണ്ടായിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ അതിന്റെ പേരിൽ കൊലപാതകം ആർ.എസ്.എസിന്റെ തലയിൽ കെട്ടിവ യ്ക്കുകയാണ്. സത്യസന്ധമായ അന്വേഷണം വേണം.

അല്ലെങ്കിൽ ജനാധിപത്യ രീതിയിലുള്ള പ്രതിരോധവുമായി മുന്നോട്ട് പോകും. ആയുധപരിശീലനം എന്ന് വെറുതെ എം.വി.ജയരാജൻ പറയുകയാണ്.ആർ.എസ്.എസ് പഠന ശിബിരം മാധ്യമ പ്രവർത്തകർക്ക് കാണാം.

77 ദിവസത്തെ പഠനവും പരിശീലനവുമാണ് ഒരു സ്വയം സേവകന് നൽകുന്നത്. ഇവിടെ ആയുധപരിശീലനം ഇല്ല. ആർ എസ്.എസ് ആയുധപരിശീലനം എന്ന ആരോപണം നാം പണ്ടേ തള്ളിയതാണെന്നും കെ.രഞ്ജിത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28382/In-the-murder-of-Haridas)