---
title: "ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി"
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/283876/thiruvanaththapuram"
published_at: "2025-04-17T05:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68004016bbbb6_IMG-20250417-WA0000.jpg"
keywords: []
---

# ആധാരങ്ങളിൽ വില കുറച്ചു കാണിച്ച കേസുകൾ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

> **Lead Summary:** **തിരുവനന്തപുരം**: ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയുടെ കാലാവധി നീട്ടി. 1986 മുതല്‍ 2017 മാര്‍ച്ച് വരെയും 2017 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം**: ആധാരങ്ങളില്‍ വിലകുറച്ച് കാണിച്ച് രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയുടെ കാലാവധി നീട്ടി. 1986 മുതല്‍ 2017 മാര്‍ച്ച് വരെയും 2017 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള അണ്ടര്‍വാല്യുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ള സെറ്റില്‍മെന്റ് സ്‌കീം, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എന്നിവയുടെ കാലാവധി മാര്‍ച്ച് 31 ന് അവസാനിച്ചിരുന്നു.

ഇത് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഈ പദ്ധതികളുടെ ആനുകൂല്യം കൂടുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കാലാവധി നീട്ടിയത്. ഈ കാലയളവുകളില്‍ രജിസ്റ്റര്‍ ചെയ്തതും അണ്ടര്‍വാല്യുവേഷന്‍ നടപടികള്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതുമായ കേസുകള്‍ക്ക് പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതാണെന്ന് രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/283876/thiruvanaththapuram)