---
title: "ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 27ന് രാവിലെ എട്ടു മണി മുതൽ കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കും "
english_title: "Bodybuilding Championship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28396/Bodybuilding-Championship"
published_at: "2022-02-25T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218b96e99b12_Picsart_22-02-25_16-41-00-217.jpg"
keywords: []
---

# ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 27ന് രാവിലെ എട്ടു മണി മുതൽ കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കും 

> **Lead Summary:** ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 27ന് രാവിലെ എട്ടു മണി മുതൽ കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്നെന്ന് ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ജില്ലാ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ ഇന്ന് പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ഈ വർഷത്തെ ജില്ലാ ബോഡി ബിൽഡിങ്ങ് ചാംപ്യൻഷിപ്പ് ഫെബ്രുവരി 27ന് രാവിലെ എട്ടു മണി മുതൽ കണ്ണൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്നെന്ന് ബോഡി ബിൽഡിങ്ങ് അസോസിയേഷൻ ജില്ലാ അഡ്ഹോക് കമ്മിറ്റി ഭാരവാഹികൾ ഇന്ന് പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റഴ്സ്, ഫിസിക്കലി ചലഞ്ച്ഡ്, സ്പോർട്സ് ഫിസിക് വിഭാഗങ്ങളിലായാണ് മൽസരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ അമ്പതോളം ജിമ്മിൽ നിന്നായി 300 ഓളം കായിക താരങ്ങൾ ചാംപ്യൻഷിപ്പിൽ പങ്കെടുക്കും ജില്ലാ ചാംപ്യൻഷിപ്പിനൊടനുബന്ധിച്ച് 27 ന് ഉച്ചയ്ക്ക് അതേ വേദിയിൽ വച്ച് മിസ്റ്റർ കേരള മൽസരവും അരങ്ങേറും.

14 ജില്ലകളിൽ നിന്നായി 400 ൽ പരം താരങ്ങൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ലാ അഡ്ഹോക് കമ്മിറ്റി ചെയർമാൻ ജയരാജൻ എ, മറ്റു ഭാരവാഹികളായ തജ് വീർ, നൗഷൽ ടി, രവീന്ദ്രൻ സി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28396/Bodybuilding-Championship)