---
title: "അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാന്‍ ജീത്തു ജോസഫ് "
english_title: "Cummins' filming began"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28406/Cummins'-filming-began"
published_at: "2022-02-25T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218c36baa44e_IMG-20220225-WA0100.jpg"
keywords: []
---

# അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാന്‍ ജീത്തു ജോസഫ് 

> **Lead Summary:** അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാന്‍ ജീത്തു ജോസഫ് എത്തുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 24ന് ആയിരുന്നു പൂജ ചടങ്ങുകള്‍. പാലക്കാട് പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയില്‍ ആയിരുന്നു പൂജ ചടങ്ങുകള്‍.

## Article Content

അടുത്ത ത്രില്ലറുമായി സിനിമാപ്രേക്ഷകരെ രസിപ്പിക്കാന്‍ ജീത്തു ജോസഫ് എത്തുന്നു. ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന ചിത്രമായ കൂമന്റെ ചിത്രീകരണം ആരംഭിച്ചു. അനന്യ ഫിലിംസിന്റെ ബാനറില്‍ ആല്‍വിന്‍ ആന്റണിയാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 24ന് ആയിരുന്നു പൂജ ചടങ്ങുകള്‍. പാലക്കാട് പോത്തുണ്ടി ശിവക്ഷേത്ര സന്നിധിയില്‍ ആയിരുന്നു പൂജ ചടങ്ങുകള്‍.

സംവിധായകന്‍ ജീത്തു ജോസഫ് ഭദ്രദീപം ആദ്യ തെളിയിച്ചു. ജീത്തു ജോസഫ് ഭദ്രദീപം തെളിയിച്ചതിനു പിന്നാലെ ആല്‍വിന്‍ ആന്റണി, കെ ആര്‍ കൃഷ്ണകുമാര്‍, (തിരക്കഥാകൃത്ത്), സതീഷ് ക്കുറുപ്പ്, ലിന്‍ഡാ ജിത്തു, എയ്ഞ്ചലീന മേരി ആന്റണി, മനു പന്മനാഭന്‍, നൗഷാദ് ആലത്തൂര്‍, കെ എ എം ജലീല്‍ എന്നിവരും ഭദ്രദീപം കൊളുത്തി.

സ്വിച്ച്‌ ഓണ്‍ കര്‍മം നിര്‍വഹിച്ചത് ലിന്‍ഡാ ജീത്തു ആയിരുന്നു. ഫസ്റ്റ് ക്ലാപ്പ് എയ്ഞ്ചലീന മേരി ആന്റണി നിര്‍വ്വഹിച്ചു. ഒരു ത്രില്ലര്‍ മൂവിയാണ് ജീത്തു ജോസഫ് ഒരുക്കുന്ന കൂമന്‍. കേരള - തമിഴ്നാട് അതിര്‍ത്തി ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ത്രില്ലര്‍ മൂവിയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

രണ്‍ജി പണിക്കര്‍, ബാബുരാജ്, മേഘനാഥന്‍, ബൈജു സന്തോഷ്, ജാഫര്‍ ഇടുക്കി, നന്ദു അഭിരാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി (ജാനെ മന്‍ഫെയിം), ദീപക് പറമ്ബോല്‍, ജയിംസ് ഏല്യാപരസ്പരം പ്രദീപ്, രാജേഷ് പറവൂര്‍, ജയന്‍ ചേര്‍ത്തല, ആദം അയൂബ്, ഹന്നാറെജി കോശി, ശ്രിയാ നാഥ്, പൗളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെ ആര്‍ കൃഷ്ണ കുമാറിന്റേതാണ് തിരക്കഥ. വിനയക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ആണ് സംഗീതം നല്‍കുന്നത്. സതീഷ് കുറുപ്പ്, ഛായാഗ്രഹണവും വി എസ് വിനായക് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കലാ സംവിധാനം - രാജീവ് കോവിലകം, മേക്കപ്പ് - രതീഷ് വിജയന്‍, കോസ്റ്റും ഡിസൈന്‍ - ലിന്റ ജീത്തു, കോ- ഡയറക്ടര്‍ - അര്‍ഫാസ് അയൂബ്, അസ്സോസ്സിയേറ്റ് ഡയറക്‌ടേര്‍സ് - സോണി ജി സോളമന്‍, ഭാസ്ക്കരന്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - ലിബിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ മാനേജര്‍ - രാഹുല്‍ കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രണവ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ - ഡിക്സന്‍ പൊടുത്താസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസേര്‍സ് - മനു പന്മനാഭന്‍, എയ്ഞ്ചലീനാ ആന്റണി, ജയചന്ദ്രന്‍ കല്ലാടത്ത് . കൊല്ലങ്കോട്, നെന്മാറ, പൊള്ളാച്ചി, മറയൂര്‍ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28406/Cummins'-filming-began)