---
title: "കേളകം സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി"
english_title: "It was the beginning of the Thirunal celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28407/It-was-the-beginning-of-the-Thirunal-celebration"
published_at: "2022-02-25T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218c623a355b_Picsart_22-02-25_17-35-08-156.jpg"
keywords: []
---

# കേളകം സെന്റ് ജോസഫ് ദേവാലയത്തിൽ തിരുനാൾ ആഘോഷത്തിന് തുടക്കമായി

> **Lead Summary:** കേളകം:കേളകം സെന്റ് ജോസഫ് ദേവാലയത്തിൽ വി.യൗസേപ്പ് പിതാവിന്റെയും, പരി.കന്യാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.

## Article Content

കേളകം:കേളകം സെന്റ് ജോസഫ് ദേവാലയത്തിൽ വി.യൗസേപ്പ് പിതാവിന്റെയും, പരി.കന്യാമറിയത്തിന്റെയും വി.സെബസ്ത്യാനോസിന്റെയും തിരുനാളിന് തുടക്കമായി.

ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്നത്ത് തിരുനാളിന്റെ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. തുടർന്ന് നടന്ന കുർബാന, ആരാധന, നൊവേന എന്നീ തിരുക്കർമ്മങ്ങൾക്ക് കൽപ്പറ്റ ഫോറോന വികാരി ഫാ.ജോസ് വടയാ പറമ്പിൽ കാർമികത്വം വഹിച്ചു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് തിരുനാൾ പരിപാടികൾ നടക്കുന്നത്. തിരുനാൾ ഞായറാഴ്ച സമാപിക്കും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28407/It-was-the-beginning-of-the-Thirunal-celebration)