---
title: "കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു"
english_title: "Kuttipuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284118/kuttipuram"
published_at: "2025-04-18T04:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6801894cbb6c3_download_(27).jpeg"
keywords: []
---

# കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു

> **Lead Summary:** മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു. കരിങ്കപ്പാറ സ്വദേശി ആബിദ , മുഹമ്മദ് ലിനാൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം.

## Article Content

മലപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ ബന്ധുക്കൾ മുങ്ങി മരിച്ചു. കരിങ്കപ്പാറ സ്വദേശി ആബിദ , മുഹമ്മദ് ലിനാൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം.

ആബിദയുടെ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ലിനാൻ എന്നാണ് വിവരം. ലിനാൻ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആബിദയും ഒഴുക്കിൽപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284118/kuttipuram)