---
title: "ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി"
english_title: "Muchilott Bagavathi temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28413/muchilott-bagavathi-temple"
published_at: "2022-02-25T18:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218cdf79e505_IMG-20220225-WA0065.jpg"
keywords: []
---

# ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി

> **Lead Summary:** പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിന്റെ ഭാഗമായി ഉത്സവങ്ങൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടത്താനുള്ള പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണയേകി ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി.

## Article Content

പ്ലാസ്റ്റിക് മുക്ത കണ്ണൂർ കാമ്പയിന്റെ ഭാഗമായി ഉത്സവങ്ങൾ ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് നടത്താനുള്ള പെരളശ്ശേരി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തിന് പിന്തുണയേകി ബാവോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്ര ഉത്സവം ഹരിത പ്രോട്ടോക്കോൾ പാലിച്ച് നടത്തി.

പഞ്ചായത്തിലെ ഹരിത കർമ സേനയെ ഉപയോഗപ്പെടുത്തിയാണ് മാതൃകാ പ്രവർത്തനം നടന്നത്. അജൈവ മാലിന്യങ്ങൾ ശേഖരിക്കാനായി ഓല കൊണ്ട് വല്ലങ്ങൾ മെടഞ്ഞു തയ്യാറാക്കി ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. നിക്ഷേപിക്കപ്പെട്ട മാലിന്യം ഹരിത കർമ സേനയുടെ നേതൃത്വത്തിൽ നീക്കി.

ക്ഷേത്ര ഭരണ സമിതിയുടെ ഭാഗത്തു നിന്ന് നല്ല പിന്തുണയാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. വി ഷീബ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28413/muchilott-bagavathi-temple)