---
title: "ഹിജാബ് വിഷയത്തിൽ രാജ്യത്ത് മത-വർഗ്ഗീയ ശക്തികൾക്ക് ഹിഡൻ അജണ്ടയുണ്ട് : സുഹറ മമ്പാട്"
english_title: "In the case of hijab their is hidden agneda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28415/in-the-case-of-hijab-their-is-hidden-agneda"
published_at: "2022-02-25T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218d030ad8c7_Picsart_22-02-25_18-18-13-897.jpg"
keywords: []
---

# ഹിജാബ് വിഷയത്തിൽ രാജ്യത്ത് മത-വർഗ്ഗീയ ശക്തികൾക്ക് ഹിഡൻ അജണ്ടയുണ്ട് : സുഹറ മമ്പാട്

> **Lead Summary:** കണ്ണൂർ: ഹിജാബ് വിഷയത്തിൽ രാജ്യത്ത് മത- വർഗ്ഗീയ ശക്തികൾക്ക് ഹിഡൻ അജണ്ടയുണ്ടെന്നും ഇന്ത്യയിലെ വെത്യസ്ഥ മതവിഭാഗങ്ങൾക്കിടയിൽ വർഗ്ഗീയ വിഷം കുത്തിവെച്ച് അശാന്തിയുണ്ടാക്കി വർഗ്ഗീയ അജണ്ട നടപ്പിലാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പ്രസ്താവിച്ചു.

## Article Content

കണ്ണൂർ: ഹിജാബ് വിഷയത്തിൽ രാജ്യത്ത് മത- വർഗ്ഗീയ ശക്തികൾക്ക് ഹിഡൻ അജണ്ടയുണ്ടെന്നും ഇന്ത്യയിലെ വെത്യസ്ഥ മതവിഭാഗങ്ങൾക്കിടയിൽ വർഗ്ഗീയ വിഷം കുത്തിവെച്ച് അശാന്തിയുണ്ടാക്കി വർഗ്ഗീയ അജണ്ട നടപ്പിലാക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് പ്രസ്താവിച്ചു.

കണ്ണൂർ കാൽ ടെക്സ് കെ.എസ് ആർ.ടി സി പരിസരത്ത് ഹിജാബ് വിരുദ്ധതയിലൂടെയുള്ള പൗരാവകാശ ധ്വംസനത്തിനും സ്ത്രീ വിരുദ്ധതക്കുമെതിരെ വനിതാ ലീഗ് സംസ്ഥാന കമ്മറ്റി ജില്ലാതലങ്ങളിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിന്റെ സംസ്ഥാനതല ഉദഘാടനം  നിർവ്വഹിച്ചു സംസാരിക്കുയായിരുന്നു അവർ. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി. കുൽസു അദ്ധ്യക്ഷത വഹിച്ചു.

എല്ലാമതവിഭാഗങ്ങൾക്കും അവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും വസ്ത്ര ധാരണവും അനുസരിച്ച് ജീവിക്കാമെന്ന്    ഭരണഘടന ഉറപ്പ് നൽകിയ മഹത്തായ പാരമ്പര്യമുള്ള മതേതര - ജനാധിപത്യ രാജ്യത്താണ് നാം അധിവസിക്കുന്നത്.

ഈ രാജ്യത്തിന് മഹത്തായ ഒരു പൈതൃകമുണ്ട്. അത് ഒരു വിധത്തിലും നശിപ്പിക്കാൻ അനുവദിക്കില്ല. ഫെമിനസവും സ്ത്രീസ്വാതന്ത്രവും ഉയർത്തിക്കാട്ടി മുസ്ലിം സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞു നടക്കുന്നവരോട് പറയാനുള്ളത് അങ്ങിനെയുള്ള വസ്ത്രം ധരിക്കുന്ന ഞങ്ങൾക്കിതിൽ പ്രയാസമില്ല എന്നാണ്. ഞങ്ങളിവേഷത്തിൽ പൂർണ്ണ തൃപ്തരാണ്. ഞങ്ങൾക്കില്ലാത്ത പ്രയാസം നിങ്ങൾക്കെന്തിനാണ് അവർ കൂട്ടി ചേർത്തു.

സംസ്ഥാന വനിതാ ലീഗ് ഭാരവാഹികളായ റോഷ്നി ഖാലിദ്, പി. സഫിയ,സറീനഹസീബ് ,ബ്രസീലിയ ശംസുദ്ധീൻ, മറിയം ടീച്ചർ ,ജില്ലാ പ്രസിഡണ്ട് സി. സീനത്ത്, ജനറൽ സെക്രട്ടറി പി. സാജിത ടീച്ചർ, കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷബീന ടീച്ചർ, ജില്ലാ ഭാരവാഹികളായ സക്കീന തെക്കയിൽ, ഷമീമ ജമാൽ,റൈഹാനത്ത് സുബി, കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ഷമീമ ടീച്ചർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28415/in-the-case-of-hijab-their-is-hidden-agneda)