---
title: "കൈ നിറയെ പ്രൊജക്ടുകളുമായി ലാലേട്ടൻ"
english_title: "Mohanlal moovi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28432/mohanlal-moovi"
published_at: "2022-02-25T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6218e79382a90_Picsart_22-02-25_19-43-29-253.jpg"
keywords: []
---

# കൈ നിറയെ പ്രൊജക്ടുകളുമായി ലാലേട്ടൻ

> **Lead Summary:** ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ് ചെയ്ത ആറാട്ടും ഒരേസമയം പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി. കൈ നിറയെ പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാലിനുള്ളത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും.

## Article Content

ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ബ്രോ ഡാഡിയും തിയറ്ററുകളില്‍ റിലീസ് ചെയ്ത ആറാട്ടും ഒരേസമയം പ്രേക്ഷകരുടെ ഇഷ്ട സിനിമകളായി. കൈ നിറയെ പ്രൊജക്ടുകളാണ് ഈ വര്‍ഷം മോഹന്‍ലാലിനുള്ളത്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബറോസി'ന്റെ ചിത്രീകരണം ഏപ്രില്‍ 14ന് പൂര്‍ത്തിയാകും.

അതിന് ശേഷം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കും. ഇതിനു ശേഷമാകും പുതിയ പ്രോജക്ടുകളെക്കുറിച്ച്‌ തീരുമാനിക്കുക. വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, ജീത്തു ജോസഫിന്റെ ട്വെല്‍ത്ത്മാന്‍ എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

ഇതില്‍ മോണ്‍സ്റ്റര്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യും. എലോണും ട്വെല്‍ത്ത്മാനും ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ ആയിരിക്കും. ബറോസ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്. ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാനും ഈ വര്‍ഷമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28432/mohanlal-moovi)