---
title: "കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ"
english_title: " Kannur-Muscat IndiGo service to start from May 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284336/kannur-muscat-indigo-service-to-start-from-may-15"
published_at: "2025-04-18T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68028454e292b_R.jpeg"
keywords: []
---

# കണ്ണൂർ -മസ്കറ്റ് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15 മുതൽ

> **Lead Summary:** മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും. കണ്ണൂരിൽനിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ-ദമാം സെക്ടറിൽ ഇൻഡിഗോ സർവീസ് ജൂൺ 15 മുതലാണ് തുടങ്ങുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ 20 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

## Article Content

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും. കണ്ണൂരിൽനിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ-ദമാം സെക്ടറിൽ ഇൻഡിഗോ സർവീസ് ജൂൺ 15 മുതലാണ് തുടങ്ങുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ 20 മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284336/kannur-muscat-indigo-service-to-start-from-may-15)