---
title: " ഇ-നോമിനേഷൻ ബോധവത്കരണ പ്രായോഗിക പരിശീലന ക്യാമ്പുകൾ നടത്തി."
english_title: "Training  camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28474/training-camp"
published_at: "2022-02-26T07:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62198437465d4_images (1).jpeg"
keywords: []
---

#  ഇ-നോമിനേഷൻ ബോധവത്കരണ പ്രായോഗിക പരിശീലന ക്യാമ്പുകൾ നടത്തി.

> **Lead Summary:** സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 27 വരെ നടത്തുന്ന പ്രതീകാത്മക വാരം 2022ന്റെ ഭാഗമായി ഇപിഎഫ് കണ്ണൂർ റീജ്യണൽ ഓഫീസിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ഇ-നോമിനേഷൻ ബോധവത്കരണ പ്രായോഗിക പരിശീലന ക്യാമ്പുകൾ നടത്തി.

## Article Content

സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ച് തൊഴിൽ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 21 മുതൽ 27 വരെ നടത്തുന്ന പ്രതീകാത്മക വാരം 2022ന്റെ ഭാഗമായി ഇപിഎഫ് കണ്ണൂർ റീജ്യണൽ ഓഫീസിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിൽ ഇ-നോമിനേഷൻ ബോധവത്കരണ പ്രായോഗിക പരിശീലന ക്യാമ്പുകൾ നടത്തി.

ഇപിഎഫ് സേവനങ്ങൾ പെട്ടെന്ന് ലഭ്യമാക്കുന്നതിന് കുടുംബാംഗങ്ങളുടെ നാമനിർദ്ദേശം ഓൺലൈനായി നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണവും പരിശീലനവും നടത്തി.

റീജ്യനൽ പിഎഫ് കമ്മീഷണർ എബിൻ വിശ്വനാഥ്, എൻഫോഴ്സ്മെന്റ് ഓഫീസർ സന്തോഷ് കുമാർ, ഇപിഎഫ് ഉദ്യോഗസ്ഥരായ സനോജ്, പങ്കജാക്ഷൻ, സ്ഥാപന പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28474/training-camp)