---
title: "പ്ലാസ്റ്റിക്ക് മുക്ത ജില്ല സമ്പൂർണ ശുചിത്വ ഗ്രാമം  പിണറായിയിൽ 600 ഹരിത പാഠശാലകൾ"
english_title: "Harithapadashala pinaray"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28477/harithapadashala-pinaray"
published_at: "2022-02-26T07:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621988521d0e0_images (2).jpeg"
keywords: []
---

# പ്ലാസ്റ്റിക്ക് മുക്ത ജില്ല സമ്പൂർണ ശുചിത്വ ഗ്രാമം  പിണറായിയിൽ 600 ഹരിത പാഠശാലകൾ

> **Lead Summary:** ശുചിത്വ ബോധവൽക്കരണത്തിനും ഹരിത പെരുമാറ്റ ചട്ട പാലനത്തിനുമായി ഹരിത പാഠശാല സഘടിപ്പിച്ച് പിണറായി ഗ്രാമപഞ്ചായത്ത്. പിണറായി കൺവൻഷൻ സെന്ററിൽ ചേർന്ന ഹരിത പാഠശാല തലശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ, സ്‌കൂളുകൾ, മതസ്ഥാപനങ്ങൾ, അങ്കണവാടികൾ, വിവിധ വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പിന്തുണയോടെ വിപുലമായ ബോധൽക്കരണ പരിപാടികൾക്ക് പഞ്ചായത്ത് രൂപം നൽകി. പഞ്ചായത്ത്തല ഹരിത പാഠശാലയിലാണ് കർമ്മ പദ്ധതിക്ക് രൂപം നൽകിയത്. പഞ്ചായത്തിൽ 600 ഹരിത പാഠശാലകൾ സംഘടിപ്പിക്കും. മാർച്ച് ഒന്നു മുതൽ 286 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഹരിത സംഗമങ്ങളും സംഘടിപ്പിക്കും.

## Article Content

ശുചിത്വ ബോധവൽക്കരണത്തിനും ഹരിത പെരുമാറ്റ ചട്ട പാലനത്തിനുമായി ഹരിത പാഠശാല സഘടിപ്പിച്ച് പിണറായി ഗ്രാമപഞ്ചായത്ത്. പിണറായി കൺവൻഷൻ സെന്ററിൽ ചേർന്ന ഹരിത പാഠശാല തലശേരി സബ് കലക്ടർ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകൾ, സ്‌കൂളുകൾ, മതസ്ഥാപനങ്ങൾ, അങ്കണവാടികൾ, വിവിധ വ്യവസായ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവയുടെ പിന്തുണയോടെ വിപുലമായ ബോധൽക്കരണ പരിപാടികൾക്ക് പഞ്ചായത്ത് രൂപം നൽകി. പഞ്ചായത്ത്തല ഹരിത പാഠശാലയിലാണ് കർമ്മ പദ്ധതിക്ക് രൂപം നൽകിയത്. പഞ്ചായത്തിൽ 600 ഹരിത പാഠശാലകൾ സംഘടിപ്പിക്കും. മാർച്ച് ഒന്നു മുതൽ 286 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ ഹരിത സംഗമങ്ങളും സംഘടിപ്പിക്കും.

136 ക്ലാസ് ഹരിത സദസ്സുകൾ, 36 അംഗൻവാടി മാതൃഹരിത കൂട്ടായ്മകൾ, ഗ്രന്ഥശാലകളിൽ വീട്ടുമുറ്റ സദസ്സുകൾ തുടങ്ങിയവയും കർമ്മപദ്ധതിയുടെ ഭാഗമായി നടത്തും. വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഹരിത സ്്ക്വാഡുകൾ രൂപീകരിക്കും. സ്‌കൂളുകളുടെ ഹരിത പെരുമാറ്റ ചട്ടം വിശകലനം ചെയ്യാൻ പഞ്ചായത്ത് തലത്തിൽ സ്‌ക്വാഡുകൾ വിദ്യാലയ സന്ദർശനവും നടത്തും. സമ്പൂർണ ശുചിത്വ പഞ്ചായത്ത് എന്ന ലക്ഷ്യം നേടാൻ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ കർമ്മപദ്ധതി പ്രചരിപ്പിക്കുന്നതിന് വിപുലമായ പ്രചരണ പരിപാടി ആവിഷ്‌കരിക്കാനും പാഠശാലയിൽ തീരുമാനമായി. പഞ്ചായത്തിലെ എല്ലാ വിവാഹങ്ങളും ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ഹരിത മാംഗല്യം പദ്ധതി നടപ്പാക്കാനും ഗ്രാമ പഞ്ചായത്ത് കർമ്മ പദ്ധതി തയ്യാറാക്കി. എല്ലാ ചടങ്ങുകളിലും ഹരിത പെരുമാറ്റ ചട്ടം പാലിക്കുന്നുണ്ടന്ന് ഉറപ്പ് വരുത്താനുള്ള ആൻറി പ്ലാസ്റ്റിക്ക് വിജിലൻസ് സ്‌ക്വാഡുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താനും പഞ്ചായത്ത് തീരുമാനിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവൻ അധ്യക്ഷത വഹിച്ചു. ഹരിത കേരളം ജില്ലാമിഷൻ കോ-ഓഡിനേറ്റർ ഇ.കെ. സോമശേഖരൻ , ഡി.പി. ആർ. കൺവീനർ വൽസൻ മാസ്റ്റർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28477/harithapadashala-pinaray)