---
title: "കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു"
english_title: "Kollam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/284776/kollam"
published_at: "2025-04-21T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6805d03b217f2_download_(27).jpeg"
keywords: []
---

# കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു

> **Lead Summary:** കൊല്ലം : കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു.ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ടത്.

## Article Content

കൊല്ലം : കൊല്ലത്ത് വീട്ടിലെ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ട ശേഷം ​ഗൃഹനാഥൻ തൂങ്ങി മരിച്ചു.ഏരൂർ സ്വദേശി വിനോദാണ് മദ്യലഹരിയിൽ ആത്മഹത്യ ചെയ്തത്. ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുകയും വീട്ടിലുണ്ടായിരുന്ന വിനോദിന്റെ ഭാര്യയേും മരുമകളേയും, കുഞ്ഞിനേയും പുറത്തേക്കിറക്കി വിട്ട ശേഷമായിരുന്നു ഇയാൾ ​ഗ്യാസ് സിലിണ്ട‍ർ തുറന്ന് വിട്ടത്.

ശേഷം ഇയാൾ ജനൽക്കമ്പിയിൽ തൂങ്ങിമരിക്കുകയായിരുന്നു. വിനോദ് കുമാ‍ർ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ തന്നെ മരുമകൾ പൊലീസിനെ വിളിച്ചിരുന്നെങ്കിലും പൊലീസ് എത്തിയില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്. അതേസമയം വിനോദ് കുമാർ സ്ഥിരം മദ്യപാനിയാണെന്നാണ് കുടംബം പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/284776/kollam)