---
title: "ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി  നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി"
english_title: "Chanapparaulsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285304/chanapparaulsavam"
published_at: "2025-04-23T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808a63b2ed10_1000078266.jpg"
keywords: []
---

# ശ്രീ ചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി  നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി

> **Lead Summary:** **ചാണപ്പാറ :** ശ്രീചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി ഏപ്രിൽ 24 ,25 ,26 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആഘോഷ കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായ പുള്ളോലിക്കൽ സുമേഷിന്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് ആഘോഷ കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്. 24,25 തീയതികളിലെ ക്ഷേത്ര ചടങ്ങുകളും പ്രതിഷ്ഠാ ദിനാഘോഷത്തിൻ്റെ ഭാഗമായ ഘോഷയാത്രയും ഗ്രാമോത്സവവും സാംസ്കാരിക സമ്മേളനവും പ്രശസ്ത സിനിമ പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന മാനന്തവാടി രാഗതരംഗിൻ്റെ ഗാനമേള ഉൾപ്പെടെ എല്ലാ ആഘോഷ പരിപാടികളും പൂർണമായും ഒഴിവാക്കി.

## Article Content

**ചാണപ്പാറ :** ശ്രീചാണപ്പാറ ദേവീക്ഷേത്രത്തിൻ്റെ 29-ാമത് പ്രതിഷ്ഠാ ദിനത്തിൻ്റെ ഭാഗമായി ഏപ്രിൽ 24 ,25 ,26 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നടത്താനിരുന്ന ആഘോഷ പരിപാടികൾ ഒഴിവാക്കിയതായി സംഘാടക സമിതി ഭാരവാഹികൾ കേളകത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്രം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആഘോഷ കമ്മിറ്റിയുടെ സജീവ പ്രവർത്തകനുമായ പുള്ളോലിക്കൽ സുമേഷിന്റെ ആകസ്മിക നിര്യാണത്തെ തുടർന്നാണ് ആഘോഷ കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് ആഘോഷ പരിപാടികൾ ഒഴിവാക്കാൻ തീരുമാനിച്ചത്. 24,25 തീയതികളിലെ ക്ഷേത്ര ചടങ്ങുകളും പ്രതിഷ്ഠാ ദിനാഘോഷത്തിൻ്റെ ഭാഗമായ ഘോഷയാത്രയും ഗ്രാമോത്സവവും സാംസ്കാരിക സമ്മേളനവും പ്രശസ്ത സിനിമ പിന്നണി ഗായിക ദുർഗ്ഗ വിശ്വനാഥ് നയിക്കുന്ന മാനന്തവാടി രാഗതരംഗിൻ്റെ ഗാനമേള ഉൾപ്പെടെ എല്ലാ ആഘോഷ പരിപാടികളും പൂർണമായും ഒഴിവാക്കി.

പ്രതിഷ്ഠാ ദിനമായ ഏപ്രിൽ 26 ന് പൂജാകർമ്മങ്ങൾ മാത്രം നടത്താനാണ് തീരുമാനം. പ്രതിഷ്ഠാ ദിനാഘോഷവുമായി ബന്ധപ്പെട്ട് സഹകരിച്ച മുഴുവനാളുകളും പ്രത്യേക സാഹചര്യത്തിൽ കമ്മിറ്റി കൈക്കൊണ്ട തീരുമാനത്തോട് സഹകരിക്കണമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികൾ അഭ്യർത്ഥിച്ചു . വാർത്ത സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി കൺവീനർ കെ കെ ശ്രീജിത്ത്, ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ വി ജയപ്രകാശ് , വൈസ് പ്രസിഡണ്ട് പി ദേവദാസ്, ട്രഷറർ സി ഡി പരമേശ്വരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285304/chanapparaulsavam)