---
title: "പരിയാരം മഖാം ഉറൂസ് ആരംഭിച്ചു; 27 ന് സമാപിക്കും"
english_title: "Pariyarammugam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285316/pariyarammugam"
published_at: "2025-04-23T14:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808a99f81069_1000078273.jpg"
keywords: []
---

# പരിയാരം മഖാം ഉറൂസ് ആരംഭിച്ചു; 27 ന് സമാപിക്കും

> **Lead Summary:** **മട്ടന്നൂര്‍: **പരിയാരം മഖാം ഉറൂസും മത പ്രഭാഷണവും 23 മുതല്‍ 27 വരെ നടക്കും. ഇന്നു രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് എം.കെ. മുഹമ്മദ് പതാക ഉയര്‍ത്തി. റഷീദ് ദാരിമി വാളാട്, അഷറഫ് മണലില്‍, പി.റഷീദ്, പി.പി. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

## Article Content

**മട്ടന്നൂര്‍: **പരിയാരം മഖാം ഉറൂസും മത പ്രഭാഷണവും 23 മുതല്‍ 27 വരെ നടക്കും. ഇന്നു രാവിലെ ഒമ്പതിന് മഹല്ല് പ്രസിഡന്റ് എം.കെ. മുഹമ്മദ് പതാക ഉയര്‍ത്തി. റഷീദ് ദാരിമി വാളാട്, അഷറഫ് മണലില്‍, പി.റഷീദ്, പി.പി. ലത്തീഫ് എന്നിവര്‍ പങ്കെടുത്തു.

ഇന്ന് രാത്രി ഏഴിന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉസ്താദ് ഉമൈര്‍ ദാരിമി വെള്ളായിക്കോട് മുഖ്യ പ്രഭാഷണം നടത്തും.

24 ന് രാത്രി ഏഴിന് മജ്‌ലിസുന്നൂറും സ്വലാത്ത് വാര്‍ഷികവും നടക്കും. റാഷിദ് ദാരിമി വാളാട് നേതൃത്വം നല്‍കും. ഉസ്താദ് അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ഉമ്മത്തിന്റെ ഒരുമ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. 25 ന് ഉസ്താദ് യഹ് യ ബാഖവി പുഴക്കര പ്രഭാഷണം നടത്തും. 26 ന് രാത്രി ഏഴിന് നടക്കുന്ന ഇഷ്ഖ് മജ്‌ലിസിന് ഉസ്താദ് അന്‍വര്‍ അലി ഹുദവി നേതൃത്വം നല്‍കും.

27 ന് സമാപന സമ്മേളനവും കൂട്ടു പ്രാര്‍ത്ഥനയും നടക്കും. ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തും. സമാപന ദിവസം അന്നദാനം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285316/pariyarammugam)