---
title: "കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്"
english_title: "Microbuisiness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285338/microbuisiness"
published_at: "2025-04-23T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808b52ede804_1000078288.jpg"
keywords: []
---

# കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍ സാധ്യത: മന്ത്രി പി രാജീവ്

> **Lead Summary:** **കണ്ണൂര്‍ : ** കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍സാധ്യതയാണുള്ളതെന്നും പ്രായഭേതമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കേരള വ്യവസായവകുപ്പ് മന്ത്രി പി രാജീവ്.മയ്യില്‍ റൈസ് പ്രോഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസിന്റെ പ്രോഡക്ട് ലോഞ്ചും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാഗ്രോ വിപണനകേന്ദ്രം ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൃഷിവകുപ്പ് മാത്രമല്ല വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാകണം.കേരള സര്‍ക്കാര്‍ കൃഷിവികസനത്തിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ചാല്‍ മികച്ച വരുമാനം ലഭിക്കും. ഇത്തരത്തിലുള്ള നിരവധി സംരഭകരെ സഹായിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. നബാര്‍ഡ് വഴിയും വിവിധ ബാങ്കുകള്‍ വഴിയും സംരഭകര്‍ക്ക് വായ്പകള്‍ അനുവദിക്കുന്നുണ്ട്. മൈക്രോ വ്യവസായത്തില്‍ കേരളത്തില്‍ മികച്ച മാതൃകകള്‍ സൃഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**കണ്ണൂര്‍ : ** കേരളത്തില്‍ മൈക്രോവ്യവസായങ്ങള്‍ക്ക് വന്‍സാധ്യതയാണുള്ളതെന്നും പ്രായഭേതമന്യേ ആര്‍ക്കും സംരംഭകരാകാന്‍ കഴിയുന്ന അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും കേരള വ്യവസായവകുപ്പ് മന്ത്രി പി രാജീവ്.മയ്യില്‍ റൈസ് പ്രോഡ്യൂസര്‍ കമ്പനി ലിമിറ്റഡ് പുതുതായി വിപണിയിലിറക്കുന്ന ഗാബ റൈസിന്റെ പ്രോഡക്ട് ലോഞ്ചും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലെ വിപുലീകരിച്ച കേരളാഗ്രോ വിപണനകേന്ദ്രം ഉദ്ഘാടനവും നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് കൃഷിവകുപ്പ് മാത്രമല്ല വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാകണം.കേരള സര്‍ക്കാര്‍ കൃഷിവികസനത്തിന് നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി വിപണിയിലെത്തിച്ചാല്‍ മികച്ച വരുമാനം ലഭിക്കും. ഇത്തരത്തിലുള്ള നിരവധി സംരഭകരെ സഹായിക്കാന്‍ സര്‍ക്കാരിനായിട്ടുണ്ട്. നബാര്‍ഡ് വഴിയും വിവിധ ബാങ്കുകള്‍ വഴിയും സംരഭകര്‍ക്ക് വായ്പകള്‍ അനുവദിക്കുന്നുണ്ട്. മൈക്രോ വ്യവസായത്തില്‍ കേരളത്തില്‍ മികച്ച മാതൃകകള്‍ സൃഷിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. കെ. രത്‌നകുമാരി അധ്യക്ഷത വഹിച്ചു. മുളപ്പിച്ച നെല്ല് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഗാമ അമിനോ ബ്യൂട്ടിറിക് ആസിഡ് അടങ്ങുന്ന അരിയാക്കിമാറ്റിയാണ് ഗാബ റൈസ് എന്ന പേരില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യ സംരംഭമാണിത്.കേരള അഗ്രികള്‍ച്ചറല്‍ യുണിവേഴ്‌സിറ്റിയുടെയും കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് മയ്യില്‍ റൈസ് പ്രോഡ്യൂസര്‍ കമ്പനി ഉത്പന്നം വികസിപ്പിച്ചത്.നബാര്‍ഡ് വഴി കമ്പനിക്ക് ധനസഹായവും ലഭിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ പ്രോഡക്ട് ഏറ്റുവാങ്ങി. കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍, ഹാന്‍ഡ് ലൂം വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍,കണ്ണൂര്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി പി ജയരാജ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി രേണുക, ആത്മ പ്രോജക്ട് ഡയറക്ടര്‍ എ സുരേന്ദ്രന്‍,ഡെപ്യുട്ടി ഡയറക്ടര്‍, കൃഷി സി വി ജിതേഷ്, മയ്യില്‍ കൃഷി ഓഫീസര്‍ ജിതിന്‍ ഷാജു, ജില്ലാ റെസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍, മയ്യില്‍ റൈസ് പ്രൊഡ്യുസര്‍ കമ്പനി ചെയര്‍മാന്‍ കെ കെ രാമചന്ദ്രന്‍, എംഡി കെ കെ ഭാസ്‌കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285338/microbuisiness)