---
title: "കെ. റയിലിനെതിരെയുള്ള സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കും "
english_title: "K rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28541/k-rail"
published_at: "2022-02-26T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219da3ee356f_Picsart_22-02-26_13-13-22-056.jpg"
keywords: []
---

# കെ. റയിലിനെതിരെയുള്ള സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കും 

> **Lead Summary:** വിനാശകരമായ കെ. റയിൽ വേണ്ട, കേരളം വേണം, സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

## Article Content

വിനാശകരമായ കെ. റയിൽ വേണ്ട, കേരളം വേണം, സംസ്ഥാന സമര ജാഥ മാർച്ച് ഒന്നിന് കാസർക്കോട് നിന്നും ആരംഭിക്കുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പരിസ്ഥിതി ആഘാത പഠനം നടത്താ  നാവില്ലെന്നാണ് തങ്ങൾ വിശ്വസിക്കുന്നത്. രാഷ്ട്രീയ മത ജാതി പരിഗണനകൾക്ക് അതീതമായി ആണ് കേരളം ഇതുവരെ കാണാത്ത സമരം നടക്കുന്നതെന്നും നേതാക്കൾ പറഞ്ഞു പ്രതിഷേധങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിട്ട് , കെ റയിൽ പദ്ധതിക്ക് വേണ്ടി നിയമവിരുദ്ധമായി കല്ലിടൽ നടത്തി സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണ്.

സാമൂഹിക ആഘാത പഠനം എന്ന കള്ളപ്പേരിൽ ജനങ്ങളുടെ ഭൂമി തട്ടിയെടുത്ത് എസ്റ്റേറ്റ് മാഫിയക്ക് കൈമാറാനാണ് സർക്കാർ കരുക്കൾ നീക്കുന്നത്. സത്യത്തിൽ കെ. റയിൽ സംബന്ധിച്ച , ജനാധിപത്യ വിരുദ്ധ നീക്കങ്ങളുടെ ഗൗരവം വേണ്ട രൂപത്തിൽ ഇനിയും പുറത്തുവന്നിട്ടില്ല.

ആശങ്കകൾ പരിഹരിക്കുമെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രിയും ഭരണപക്ഷവും ജനങ്ങളെ അഭിമുഖീകരിക്കാൻ പോലും തയ്യാറാകുന്നില്ല. സംസ്ഥാന കേരളയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി വിനാശകരമായ കെ റയിൽ വേണ്ട, കേരളം വേണം മുദ്രാവാക്യമുയർത്തി നടത്തുന്ന സംസ്ഥാനതല സമര ജാഥ മാർച്ച് ഒന്നിന് കാസർകോട് നിന്ന് തുടങ്ങും.

പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീർ , ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ രാജ്മോഹൻ ഉണ്ണിത്താൻ എംപി കെ കെ രമ എംഎൽഎ മുൻ മന്ത്രി ഷിബു ബേബി ജോൺ , സി ആർ നീലകണ്ഠൻ അംബികാസുതൻ മാങ്ങാട് തുടങ്ങിയവർ പങ്കെടുക്കും സമിതി സംസ്ഥാന ചെയർമാൻ എം പി ബാബുരാജ് ആണ് ജാഥാക്യാപ്റ്റൻ. 

മാർച്ച് 24 ന് സെക്രട്ടറിയേറ്റിനുമുന്നിൽ മഹാസംഗമം നടക്കുമെന്നും സംസ്ഥാന വൈസ് ചെയർമാൻ ടി ടി ഇസ്മായിൽ ജനറൽ കൺവീനർ എസ് രാജീവൻ , പി പി കൃഷ്ണൻ എപി ബദറുദ്ദീൻ, അഡ്വ പി.സി. വിവേക് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28541/k-rail)