---
title: "തലശേരി കോടതി ബോംബ് വച്ച് തകർക്കും; മേക്കിട്ട് കയറുന്ന വനിതാ വക്കീലിന്റെ തലതെറിപ്പിക്കും; പോസ്റ്റർ ഭീഷണിയിൽ അന്വേഷണം"
english_title: "Investigation into poster threat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28553/Investigation-into-poster-threat"
published_at: "2022-02-26T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219e3f733ad7_Picsart_22-02-26_13-54-44-017.jpg"
keywords: []
---

# തലശേരി കോടതി ബോംബ് വച്ച് തകർക്കും; മേക്കിട്ട് കയറുന്ന വനിതാ വക്കീലിന്റെ തലതെറിപ്പിക്കും; പോസ്റ്റർ ഭീഷണിയിൽ അന്വേഷണം

> **Lead Summary:**  കണ്ണൂർ: തലശേരി കോടതി കെട്ടിടം ബോംബ് വച്ച് തകർക്കുമെന്നും മെക്കിട്ട് കേറുന്ന വനിതാ വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്റർ ഭീഷണി. ഇന്നലെ വൈകിട്ട് ആറുമണിക്ക് ശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിൽ കടലാസിൽ എഴുതി പതിച്ച

## Article Content

 കണ്ണൂർ: തലശേരി കോടതി കെട്ടിടം ബോംബ് വച്ച് തകർക്കുമെന്നും മെക്കിട്ട് കേറുന്ന വനിതാ വക്കീലിന്റെ തല തെറിപ്പിക്കുമെന്നും പോസ്റ്റർ ഭീഷണി. ഇന്നലെ വൈകിട്ട് ആറുമണിക്ക് ശേഷമാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിക്ക് പുറത്ത് ശൗചാലയ ഭാഗത്തെ ചുമരിൽ കടലാസിൽ എഴുതി പതിച്ച

ഭീഷണി പോസ്റ്റർ കാണപ്പെട്ടത്. വിവരമറിഞ്ഞ് തലശ്ശേരി പൊലീസും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. കടലാസിൽ പേന ഉപയോഗിച്ച് എഴുതിയ വരികളിൽ കോടതിയെയും ഭരണകൂടത്തെയും വക്കീലിനെയും വൃത്തികെട്ട ഭാഷയിലാണ് വിമർശിക്കുന്നത്.

പോരാട്ടമെന്ന പേരിലാണ് പോസ്റ്റ്. തലശേരി കോടതി അധികൃതരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28553/Investigation-into-poster-threat)