---
title: "ഓൾ ഇന്ത്യ കെ എംസിസി, സെൻ്റർ ഫോർ ഹ്യൂമാനിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ നിന്ന് ബംഗളൂരിലേക്ക് വാക്കത്തോൺ സംഘടിപ്പിക്കും "
english_title: "Organize the wordthon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28556/Organize-the-wordthon"
published_at: "2022-02-26T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219ed8019599_Picsart_22-02-26_14-35-28-854.jpg"
keywords: []
---

# ഓൾ ഇന്ത്യ കെ എംസിസി, സെൻ്റർ ഫോർ ഹ്യൂമാനിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ നിന്ന് ബംഗളൂരിലേക്ക് വാക്കത്തോൺ സംഘടിപ്പിക്കും 

> **Lead Summary:** ഓൾ ഇന്ത്യ കെ എംസിസി ബംഗളൂരു സെൻട്രൽ കമ്മിറ്റി, ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ നിന്ന് ബംഗളൂരിലേക്ക് വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ഓൾ ഇന്ത്യ കെ എംസിസി ബംഗളൂരു സെൻട്രൽ കമ്മിറ്റി, ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യൂമാനിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂരിൽ നിന്ന് ബംഗളൂരിലേക്ക് വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ ഇന്ന് കണ്ണൂർ പ്രസ് ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാർച്ച് ഒന്നിന് കണ്ണൂർ ഗാന്ധി സ്ക്വയറിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തോൺ രാവിലെ ഏഴിന് കോർപ്പറേഷൻ മേയർ ടി.ഒ. മോഹനൻ ഫ്ളാഗ് ഓഫ് ചെയ്യും. അസി. പോലീസ് കമ്മീഷണർ പി പി സദാനന്ദൻ, ഡെപ്യൂട്ടി മേയർ കെ ശബീന പങ്കെടുക്കും.  മാർച്ച് 10ന് വാക്കത്തോൺ ബംഗളൂരു ടൗൺ ഹാൾ പരിസരത്ത് സമാപിക്കും.

സാന്ത്വന പരിചരണത്തിൻ്റെയും രക്തദാനത്തിൻ്റെയും പ്രാധാന്യം ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി സംഘടിപ്പിക്കുന്ന വാക്കത്തോണിൽ 30 പേർ സ്ഥിരം അംഗങ്ങൾ പങ്കെടുക്കും.

വാക്കത്തോണിൻ്റെ സ്വീകരണ കേന്ദ്രങ്ങളിൽ കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്ററിൻ്റെ സഹകരണത്തോടെ സൗജന്യ കിഡ്നി രോഗ നിർണയ ക്യാംപ് നടത്തും.ഓൾ ഇന്ത്യ കെ എംസിസി  ദേശീയ പ്രസിഡൻ്റ് എം കെ നൗഷാദ്, ടി ഉസ്മാൻ, മൊയ്തു മാണിയൂർ, സിറാജ് പി കെ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28556/Organize-the-wordthon)