---
title: "സൈത്തൂന വുമൺസ് കോളേജ് അഞ്ചാം വാർഷികവും, ബിരുദദാന സമ്മേളനവും സമാപിച്ചു"
english_title: "The graduation ceremony also concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28562/The-graduation-ceremony-also-concluded"
published_at: "2022-02-26T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6219f2031c923_Picsart_22-02-26_14-54-36-141.jpg"
keywords: []
---

# സൈത്തൂന വുമൺസ് കോളേജ് അഞ്ചാം വാർഷികവും, ബിരുദദാന സമ്മേളനവും സമാപിച്ചു

> **Lead Summary:** ഇരിട്ടി: മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ പയഞ്ചേരി സൈത്തൂന വുമൺസ് കോളേജ് അഞ്ചാം വാർഷികവും ബിരുദദാന സമ്മേളനവും അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു.

## Article Content

ഇരിട്ടി: മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ പയഞ്ചേരി സൈത്തൂന വുമൺസ് കോളേജ് അഞ്ചാം വാർഷികവും ബിരുദദാന സമ്മേളനവും അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉൽഘാടനം ചെയ്തു.

കോളേജ് മാനേജിംഗ് ട്രസ്റ്റ് ചെയർമാൻ ഖുബൈബ് ഹുദവി അധ്യക്ഷത വഹിച്ചു. സമസ്ത മുഫത്തിശ് അൻവർ റഹ്മാനി അനുഗ്രഹ ഭാഷണം നിർവ്വഹിച്ചു. സമസ്ത മുദരിബ് ഉമർ മുഖ്താർ ഹുദവി ബിരുദദാനം നിർവ്വഹിച്ചു.

അക്ബർ മുനീർ വാഫി പദ്ദതി വിശദീകരിച്ചു. പി.വി സകരിയ്യ ബാഖവി പ്രാർത്ഥന നിർവ്വഹിച്ചു. കെ.എസ് ഷൗക്കത്ത് അലി മൗലവി മുഖ്യപ്രഭാഷണം നടത്തി മോട്ടിവേഷൻ ക്ലാസിന് ഇസ്സുദ്ദിൻ പൊതുവാച്ചേരി നേതൃത്വം നൽകി. 

മുൻസിപ്പർ കൗൺസിലർ വി.പി റഷീദ് , ഇബ്രാഹിം മുണ്ടേരി , ടി.കെ ശരീഫ് ഹാജി, എൻ അബ്ദുനാസർ ഹാജി , കെ. സാബിർ , ഫൈസൽ അടക്കാത്തോട് , പി.സി എം ബഷീർ മൗലവി അബൂബക്കർ മാസ്റ്റർ, റഷീദ് അസ്ഹരി, സാലിഹ് ഹുദവി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28562/The-graduation-ceremony-also-concluded)