---
title: "അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന"
english_title: "THALASSERY FIRE FORCE"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/285858/thalassery-fire-force"
published_at: "2025-04-25T16:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680b6ba48c048_123.jpg"
keywords: []
---

# അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന

> **Lead Summary:** തലശ്ശേരി: കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. കണ്ണൂർ അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കഴിഞ്ഞ ദിവസം കലം കുടുങ്ങിയത്. അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ എല്ലാം ചേർന്ന്

## Article Content

തലശ്ശേരി: കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം തലയിൽ കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. കണ്ണൂർ അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു വയസുകാരിയുടെ തലയിലാണ് കഴിഞ്ഞ ദിവസം കലം കുടുങ്ങിയത്. അടുക്കളയിൽ പാത്രം കൊണ്ട് കളിക്കുമ്പോഴാണ് അബദ്ധത്തിൽ കുട്ടിയുടെ തലയിൽ അലൂമിനിയത്തിൻ്റെ കലം കുടുങ്ങിയത്. ഉടൻ തന്നെ വീട്ടുകാർ എല്ലാം ചേർന്ന്

കലം ഊരിമാറ്റാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കരയുന്ന കുട്ടിയേയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തിയത്. ഏറെ സമയമെടുത്താണ് കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയത്തിൻ്റെ കലം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മുറിച്ചു നീക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/285858/thalassery-fire-force)