---
title: "'നൈറ്റ് ഡ്രൈവ്' മാര്‍ച്ച്‌ 11ന് തിയറ്ററുകളിലെത്തും."
english_title: "Night drive march 11 on theatre"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28595/night-drive-march-11-on-theatre"
published_at: "2022-02-26T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621a0ac3456e7_IMG-20220226-WA0050.jpg"
keywords: []
---

# 'നൈറ്റ് ഡ്രൈവ്' മാര്‍ച്ച്‌ 11ന് തിയറ്ററുകളിലെത്തും.

> **Lead Summary:** മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രം 'നൈറ്റ് ഡ്രൈവ്' മാര്‍ച്ച്‌ 11ന് തിയറ്ററുകളിലെത്തും. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്.

## Article Content

മമ്മൂട്ടി ചിത്രം മധുരരാജയ്ക്ക് ശേഷം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രം 'നൈറ്റ് ഡ്രൈവ്' മാര്‍ച്ച്‌ 11ന് തിയറ്ററുകളിലെത്തും. ഇന്ദ്രജിത്ത്, റോഷന്‍ മാത്യു, അന്ന ബെന്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷത്തിലെത്തുന്നത്.

അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത് 'മോണ്‍സ്റ്റര്‍' എന്നൊരു മോഹന്‍ലാല്‍ ചിത്രവും വൈശാഖ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. നേരത്തേ മമ്മൂട്ടിയെ നായകനാക്കി 'ന്യൂയോര്‍ക്ക്' എന്നൊരു ബിഗ് ബജറ്റ് ചിത്രവും വൈശാഖ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് ഈ ചിത്രം മാറ്റിവെച്ചിരിക്കുകയാണ്. ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവര്‍ ചേര്‍ന്നാണ് 'നൈറ്റ് ഡ്രൈവ്' നിര്‍മിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണം, എഡിറ്റിങ് സുനില്‍ എസ്. പിള്ളൈ. സംഗീതം രഞ്ജിന്‍ രാജ്, കലാസംവിധാനം ഷാജി നടുവില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28595/night-drive-march-11-on-theatre)