---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും  അമ്മയും അറസ്റ്റിൽ"
english_title: "Pocsocase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286227/pocsocase"
published_at: "2025-04-27T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680dffbf8357e_1000079283.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും  അമ്മയും അറസ്റ്റിൽ

> **Lead Summary:** **മാന്നാർ: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ തുടർന്നും കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

## Article Content

**മാന്നാർ: **പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടാനച്ഛനും കുട്ടിയുടെ അമ്മയും അറസ്റ്റിൽ. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. പെൺകുട്ടി വീട്ടിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ രണ്ടാനച്ഛൻ പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം അമ്മയോടു പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. രണ്ടാനച്ഛൻ തുടർന്നും കുട്ടിയെ മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറിയിട്ടും അമ്മ മൗനം പാലിച്ചു. സഹികെട്ട കുട്ടി മാന്നാർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയതിനെത്തുടർന്നാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286227/pocsocase)