---
title: "ശാന്തിഗിരിക്ക് സമീപം രാജമലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം :തോട്ടങ്ങളിലെ കാട് തെളിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ "
english_title: "Presence of tiger"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28686/presence-of-tiger"
published_at: "2022-02-27T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ade8da9457_images (1).jpeg"
keywords: []
---

# ശാന്തിഗിരിക്ക് സമീപം രാജമലയിൽ വീണ്ടും കടുവയുടെ സാന്നിധ്യം :തോട്ടങ്ങളിലെ കാട് തെളിക്കാൻ നടപടി സ്വീകരിക്കണമെന്നു നാട്ടുകാർ 

> **Lead Summary:** കേളകം: ശാന്തിഗിരി - രാജമലയിൽ കടുവയെ കണ്ടുവെന്ന ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ റബർതോട്ടത്തിലെത്തിയ ടാപ്പിഗ് തൊഴിലാളിയാണ് കടുവയെ കണ്ട് ഭയന്ന് പിന്തിരിഞ്ഞോടിയത്.

## Article Content

കേളകം: ശാന്തിഗിരി - രാജമലയിൽ കടുവയെ കണ്ടുവെന്ന ടാപ്പിംഗ് തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പ്രദേശവാസികളുടെ ഉറക്കം കെടുത്തുന്നു.കഴിഞ്ഞ ദിവസം പുലർച്ചെ റബർതോട്ടത്തിലെത്തിയ ടാപ്പിഗ് തൊഴിലാളിയാണ് കടുവയെ കണ്ട് ഭയന്ന് പിന്തിരിഞ്ഞോടിയത്.

ശാന്തിഗിരി,രാമച്ചി,നാരങ്ങാത്തട്ട് ,കരിയം കാപ്പ്, പാലുകാച്ചിമേഖലകളിലാണ് കടുവ സാന്നിധ്യമുള്ളത്.പുലർച്ചെ തോട്ടത്തിലെത്തുന്ന ടാപ്പിങ്ങ് തൊഴിലാളികളാണ് കടുവയെ പതിവായി കാണുന്നത്. ശാന്തിഗിരി പ്രദേശത്തെ വൻകിടകളുടെ തോട്ടങ്ങൾ കാട് തെളിക്കാ ത്തതാണ് വന്യ ജീവികൾ താവളമാക്കാൻ കാരണമെന്നും, ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ഉടമകളെ കൊണ്ട് കാട് തെളിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28686/presence-of-tiger)