---
title: "ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്"
english_title: "Rain update kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28690/rain-update-kerala"
published_at: "2022-02-27T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ae4c7be7d3_images (2).jpeg"
keywords: []
---

# ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

> **Lead Summary:** തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ച ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

## Article Content

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപ പ്രദേശങ്ങളിലുമായി ഞായറാഴ്ച ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ചക്രവാതച്ചുഴി ശക്തി പ്രാപിച്ച്‌ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചേക്കും.

ഈ ന്യൂനമര്‍ദ്ദം ശ്രീലങ്ക ഭാഗത്തേക്ക്‌ നീങ്ങാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇതിന്റെ ഫലമായി മാര്‍ച്ച്‌ 2, 3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴ കിട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28690/rain-update-kerala)