---
title: "കണ്ണൂർ ജില്ലാ ആശുപത്രിയിൽ ബധിരത നിയന്ത്രണ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു"
english_title: "Shotrfilimatkannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286959/shotrfilimatkannur"
published_at: "2025-04-30T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811e3f3ddbdd_1000080713.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ആശുപത്രിയിൽ ബധിരത നിയന്ത്രണ ഹ്രസ്വ ചിത്രം പ്രകാശനം ചെയ്തു

> **Lead Summary:** **കണ്ണൂർ : **ദേശീയ ബധിര താ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ഇ എൻ ടി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഷാജ് എം കെ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി. പ്രമോദ് കുമാറിന് ഷോർട്ട് ഫിലിമിന്റെ പെൻ ഡ്രൈവ് നൽകിയാണ് പ്രകാശനം ചെയ്തത് . ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ സുമിൻ മോഹൻ, ഡോ. ഷിത രമേശ്, ലേ സെക്രട്ടറി എപി സജീന്ദ്രൻ സ്റ്റാഫ് കാൺ സിൽ ജോയിന്റ് സെക്രട്ടറി അജയ കുമാർ കരിവെള്ളൂർ , സെമിലി , ഡോ. സഞ്ജിത്ത് ജോർജ് , ചീഫ് നേഴ്സിംഗ് ഓഫീസർ പി. ജയശ്രീ, ഓഡിയോളജിസ്റ്റ് ലിൻസി എന്നിവർ സംസാരിച്ചു. കുട്ടികളിൽ ഉൾപ്പെടെ കേൾവി കുറവ് സംഭവിക്കുന്നത് തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടതിന്റെ ആവശ്യകത മൂന്ന് മിനിട്ട് ഷോർട്ട് ഫിലിമിൽ ദൃശ്യ വത്കരിക്കുന്നു.

## Article Content

**കണ്ണൂർ : **ദേശീയ ബധിര താ നിയന്ത്രണ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ ആശുപത്രി ഇ എൻ ടി വിഭാഗം തയ്യാറാക്കിയ ബോധവത്കരണ ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഷാജ് എം കെ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി സി. പ്രമോദ് കുമാറിന് ഷോർട്ട് ഫിലിമിന്റെ പെൻ ഡ്രൈവ് നൽകിയാണ് പ്രകാശനം ചെയ്തത് . ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ, ആർ എം ഒ ഡോ സുമിൻ മോഹൻ, ഡോ. ഷിത രമേശ്, ലേ സെക്രട്ടറി എപി സജീന്ദ്രൻ സ്റ്റാഫ് കാൺ സിൽ ജോയിന്റ് സെക്രട്ടറി അജയ കുമാർ കരിവെള്ളൂർ , സെമിലി , ഡോ. സഞ്ജിത്ത് ജോർജ് , ചീഫ് നേഴ്സിംഗ് ഓഫീസർ പി. ജയശ്രീ, ഓഡിയോളജിസ്റ്റ് ലിൻസി എന്നിവർ സംസാരിച്ചു. കുട്ടികളിൽ ഉൾപ്പെടെ കേൾവി കുറവ് സംഭവിക്കുന്നത് തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ തേടേണ്ടതിന്റെ ആവശ്യകത മൂന്ന് മിനിട്ട് ഷോർട്ട് ഫിലിമിൽ ദൃശ്യ വത്കരിക്കുന്നു.

ഷോർട്ട് ഫിലിമിന്റെ പ്രദർശനവും ജില്ലാ ആശുപത്രിയിൽ നടന്നു. ജില്ലാ ആശുപത്രി ഇഎൻ ടി വിഭാഗം ഡോക്ടറായ ഡോ . ഷിത രമേശ്, ഡോ സുഷമ ജീവനക്കാരായ അജയ കുമാർ കരിവെള്ളൂർ , രമ്യ , ഡോ. അഭിരാമി എന്നിവരാണ്. അഭിനേതാക്കളായത് . കേൾവി പരിശോധന തുടക്കത്തിൽ കണ്ടെത്തുന്നതിന് ഉൾപ്പെടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ മികച്ച സൗകര്യമാണ് ഉളതെന്ന് അധികൃതർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286959/shotrfilimatkannur)