---
title: "എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു"
english_title: "Edappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/286971/edappuzha"
published_at: "2025-04-30T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6811ed7bdc042_1000080734.jpg"
keywords: []
---

# എടപ്പുഴയിൽ ജനവാസ മേഖലയിൽ തുടർച്ചയായി രണ്ടാം ദിവസവും കാട്ടാന ഇറങ്ങി ;കൃഷികൾ നശിപ്പിച്ചു

> **Lead Summary:** **ഇരിട്ടി : **അയ്യൻകുന്ന് പഞ്ചായത്ത് എടപ്പുഴയിൽ സെന്റ് ജോസഫ് പള്ളിക്ക് സമീപം തുടർച്ചയായ രണ്ടാം ദിവസവും കാട്ടാന ആന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രി 12 മണിക്ക് ശേഷം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യപകമായ നാശം വിതച്ചു . എടപ്പുഴ പള്ളി , വെളിയത്ത് സിബി, കാപ്പുങ്കൽ സജി തുടങ്ങിയവരുടെ കൃഷിയിടത്തിൽ തെങ്ങ് , വാഴ കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.

## Article Content

**ഇരിട്ടി : **അയ്യൻകുന്ന് പഞ്ചായത്ത് എടപ്പുഴയിൽ സെന്റ് ജോസഫ് പള്ളിക്ക് സമീപം തുടർച്ചയായ രണ്ടാം ദിവസവും കാട്ടാന ആന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്നലെ രാത്രി 12 മണിക്ക് ശേഷം ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വ്യപകമായ നാശം വിതച്ചു . എടപ്പുഴ പള്ളി , വെളിയത്ത് സിബി, കാപ്പുങ്കൽ സജി തുടങ്ങിയവരുടെ കൃഷിയിടത്തിൽ തെങ്ങ് , വാഴ കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.

പള്ളിയുടെ പിൻവശത്ത് സിമിത്തേരിയോട് ചേർന്ന പ്രദേശത്തെ 30 ൽ അതികം വാഴകൾ ആന നശിപ്പിച്ചു . എടപുഴ വാളത്തോട് മെയിൻ റോഡിൽ എത്തിയ ആന വെളിയത്ത് സിബിയുടെ തെങ്ങ് നശിപ്പിച്ചു . പുലർച്ചെവരെ മേഖലയിൽ തമ്പടിച്ച ആന നേരം വെളുത്തതോടെയാണ് തിരികെ പോയത് . പുലർച്ചെ നിരവധി ടാപ്പിങ്ങ് തൊഴിലാളികൾ കടന്നുപോകുന്ന വഴിയിലാണ് ആന എത്തിയത് തലേന്ന് രാത്രിയിൽ മഴ പെയ്തതുകൊണ്ട് റബ്ബർ ടാപ്പിംങ് തൊഴിലാളികൾ ജോലിക്ക് പോകാതിരുന്നത് വലിയ അപകടം ഒഴിവായി എന്നാണ് നാട്ടുകാർ പറയുന്നത് . ആഴ്ച്കളായി ആനകൂട്ടം പ്രദേശത്ത് ഭീതി സൃഷ്ടിക്കുന്നതായും ആനകളെ ഭയന്ന് കുന്നിന്റെ മുകൾ ഭാഗത്തെ കൃഷിനാശം കണക്കാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു . ആറളം ഫാമിൽ ആനകളെ തുരത്താൻ ആരംഭിച്ചതോടെ പ്രദേശത്ത് ആനകളുടെ സാന്നിധ്യം അധികമാണെന്നും സർക്കാർ അടിയതിര നടപടികൾ സ്വീകരിക്കണം എന്നും നാട്ടുകാർ പറഞ്ഞു . ഇരിട്ടി സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ സുനിൽകുമാറും സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ പരിശോധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/286971/edappuzha)