പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി

പ്രധാനമന്ത്രി എത്താനിരിക്കെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും ബോംബ് ഭീഷണി
Apr 30, 2025 03:49 PM | By Remya Raveendran

തിരുവനന്തപുരം:   പ്രധാനമന്ത്രി എത്താനിരിക്കെ വീണ്ടും ബോംബ് ഭീഷണി. ഭീഷണി സന്ദേശം ലഭിച്ചത് തിരുവനന്തപുരം വിമാനത്താവളത്തില്‍. 24 മണിക്കുറിനുളളില്‍ സ്‌ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചി മുറിയിലും എക്‌സിറ്റ് പോയിന്റിലും ബോംബ് സ്ഥാപിക്കുമെന്നാണ് ഭീഷണി.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുള്‍ മുജാഹിദീന്‍ ഏറ്റെടുക്കുന്നതായി സന്ദേശത്തില്‍ വ്യക്തമാക്കി. ഇന്നലെ രാത്രിയില്‍ മൂന്നു ഇമെയിലുകളിലായാണ് സന്ദേശം എത്തിയത്. വിമാനത്താവളത്തില്‍ വ്യാപക പരിശോധന നടത്തി.

രണ്ടാം തീയതി വരെ പരിശോധനകള്‍ തുടരുമെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. അവസാന നിമിഷ ടിക്കറ്റ് ബുക്കിംഗ് ഈ ദിവസങ്ങളില്‍ സ്വകരിക്കില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ മൂന്നാഴ്ചയിലധികമായി സംസ്ഥാനത്തെ പലയിടങ്ങളിൽ ബോംബ് ഭീഷണിയുണ്ടെന്ന് വ്യാജ സന്ദേശങ്ങൾ ലഭിച്ചിരുന്നു.

രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് മാത്രം 12 തവണ വ്യാജ ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കേന്ദ്ര- സംസ്ഥാന ഇന്റലിജൻസുകൾ വ്യാപകമായ നിരീക്ഷണമേർപ്പെടുത്തിയിരിക്കുകയാണ് കേരളത്തിൽ.



Trivandramairport

Next TV

Related Stories
സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

May 12, 2025 10:23 AM

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത.

സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത....

Read More >>
കെപിസിസി നേതൃത്വം  ഇന്ന് ചുമതലയേൽക്കും

May 12, 2025 10:18 AM

കെപിസിസി നേതൃത്വം ഇന്ന് ചുമതലയേൽക്കും

കെപിസിസി നേതൃത്വം ഇന്ന്...

Read More >>
കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

May 12, 2025 10:01 AM

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം കുതിക്കുന്നു

കേളകത്തും ,കൊട്ടിയൂരിലും ഡങ്കിപ്പനി ബാധിതരുടെ എണ്ണം...

Read More >>
സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

May 12, 2025 08:42 AM

സെക്യൂരിറ്റി കം വാച്ച്‌മാൻ ഒഴിവ്

സെക്യൂരിറ്റി കം വാച്ച്‌മാൻ...

Read More >>
അസിസ്റ്റന്റ് പ്രൊഫസർ നിയമനം

May 12, 2025 07:16 AM

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

അസിസ്റ്റന്റ് പ്രൊഫസർ...

Read More >>
വൈദ്യുതി മുടങ്ങും

May 12, 2025 06:35 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
News Roundup