---
title: "ഇരിട്ടിയിലെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റായ മെട്രോ ഫ്രഷ് നാളെ ഉദ്ഘാടനം ചെയ്യുന്നു"
english_title: "Metro fresh hypermarket iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28721/metro-fresh-hypermarket-iritty"
published_at: "2022-02-27T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b3406c2e61_METRO IVORY DAY.jpg"
keywords: []
---

# ഇരിട്ടിയിലെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റായ മെട്രോ ഫ്രഷ് നാളെ ഉദ്ഘാടനം ചെയ്യുന്നു

> **Lead Summary:** ഇരിട്ടി: മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റെ ഇരിട്ടി ഷോറൂം ഉദ്ഘാടനം ഫിബ്രുവരി 28 ന് രാവിലെ 10.30 ന് സയ്യിദ് അൽമഷ്ഹുർ അസ്ലം തങ്ങൾ നിർവ്വഹിക്കും. അഡ്വ.സണ്ണി ജോസഫ് എം എൽ എ ആദ്യവില്പന നിർവ്വഹിക്കും. ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുക്കും. 

## Article Content

ഇരിട്ടി: മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റിൻ്റെ ഇരിട്ടി ഷോറൂം ഉദ്ഘാടനം ഫിബ്രുവരി 28 ന് രാവിലെ 10.30 ന് സയ്യിദ് അൽമഷ്ഹുർ അസ്ലം തങ്ങൾ നിർവ്വഹിക്കും. അഡ്വ.സണ്ണി ജോസഫ് എം എൽ എ ആദ്യവില്പന നിർവ്വഹിക്കും. ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്‌സൺ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുക്കും. 

ഉയര്‍ന്ന ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ മറ്റെങ്ങുമില്ലാത്ത വിലക്കുറവിൽ ഇവിടെ ലഭിക്കും. 

മികച്ച ഗുണനിലവാരമുള്ള ഫ്രഷ് ഉല്‍പ്പന്നങ്ങള്‍, പെഴ്സണലൈസ്ഡ് സര്‍വീസ്, ആകര്‍ഷക ഓഫറുകള്‍ തുടങ്ങിയവയെല്ലാം മെട്രോ ഫ്രഷിൽ ഉണ്ടാകും.  

ഗുണനിലവാരമുള്ള ഉല്പന്നങ്ങൾ മിതമായവിലയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ 2005-ൽ ആരംഭിച്ച സംരംഭമാണ് മെട്രോ ഹൈപ്പർ മാർക്കറ്റ്. ഭക്ഷ്യോൽപ്പന്നങ്ങൾ, ഭക്ഷ്യയിതര ഉത്പന്നങ്ങൾ, ഡ്രൈ ഫ്രൂട്ട്സ്, കോസ്മെറ്റിക്‌സ്, പച്ചക്കറി, വിവിധതരം പഴങ്ങൾ, വീട്ടുപകരണങ്ങൾ, സ്റ്റേഷനറി സാധനങ്ങൾ എന്നിവയിലെ വൈവിധ്യമാർന്ന ബ്രാൻഡുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയായിരുന്നു തുടക്കം.

വടക്കൻ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ജനങ്ങളുടെ വിശ്വാസം ആർജിച്ച ശേഷമാണ് മെട്രോ ഇരിട്ടിയിലെത്തുന്നത്. ഇരിട്ടിയിലെ ആദ്യ ഹൈപ്പർമാർക്കറ്റ് എന്ന സ്ഥാനവും ഇതോടെ മെട്രോ ഫ്രഷിന് കൈവരുകയാണ്.  

 ഹോം ഡെലിവറി, ദിവസേനയുള്ള ഓഫറുകൾ കൂടാതെ ഉദ്ഘാടന ദിനത്തിൽ 1000 രൂപയുടെ പർച്ചേസ് ചെയ്യുന്നവർക്ക് 1 രൂപയ്ക്ക് 3 കിലോ പഞ്ചസാര സ്വന്തമാക്കാം.

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫ്രീ ഗിഫ്റ്റ് കൂപ്പൺ ബമ്പർ സമ്മാനം 25000 രൂപ. നറുക്കെടുപ്പ് ഉദ്ഘാടന ദിവസം രാവിലെ 11.30ന് കൂടാതെ മറ്റനേകം ഓഫറുകളും ലഭ്യമാണെന്ന് മെട്രോ ഫ്രഷ് ഗ്രൂപ്പ് ചെയർമാൻ കല്ലിൽ അഷ്റഫ് ഹാജി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28721/metro-fresh-hypermarket-iritty)