---
title: "മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു"
english_title: "Muzhakunn 2nd ward"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28766/muzhakunn-2nd-ward"
published_at: "2022-02-27T18:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b6f2e50045_Picsart_22-02-27_18-01-29-865.jpg"
keywords: []
---

# മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു

> **Lead Summary:**  മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു. അയ്യപ്പന്‍കാവ് പുഴക്കര അംഗന്‍വാടിയില്‍ നടന്ന പരിപാടി മകള്‍ക്ക് തുള്ളിമരുന്ന് നൽകി വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

## Article Content

 മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് 2-ാം വാര്‍ഡില്‍ ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിച്ചു. അയ്യപ്പന്‍കാവ് പുഴക്കര അംഗന്‍വാടിയില്‍ നടന്ന പരിപാടി മകള്‍ക്ക് തുള്ളിമരുന്ന് നൽകി വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

പിഞ്ചുകുഞ്ഞുങ്ങളെ സ്ഥിരമായി അംഗവൈകല്യത്തിലേക്കും ചിലപ്പോള്‍ മരണത്തിലേക്കും നയിക്കാവുന്ന പിളളവാതമെന്ന മാരകരോഗം തുടച്ച് നീക്കുന്നതിന്‍റെ ഭാഗമായാണ് വാര്‍ഡുകളില്‍ വര്‍ഷാവര്‍ഷം പള്‍സ് പോളിയോ പരിപാടി സംഘടിപ്പിക്കുന്നത്.

പോളിയോരോഗം തുടച്ചുനീക്കുന്നതിന് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പ്രതിവിധിയാണ് പള്‍സ് പോളിയോയെന്നും,പുഴക്കര അംഗന്‍വാടിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത വാര്‍ഡിലെ മുഴുവനാളുകള്‍ക്കും നന്ദിയറിയിക്കുന്നതായും വാര്‍ഡ് മെമ്പര്‍ ഷഫീന മുഹമ്മദ് പറഞ്ഞു.

അങ്കണവാടി ടീച്ചര്‍ മിനി,ആശവര്‍ക്കര്‍ വിനീത, വാര്‍ഡ് വികസന സമിതി അംഗം എ.പി മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28766/muzhakunn-2nd-ward)