---
title: "കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലേയ്ക്കും, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ എന്നീ സ്കീമുകളിലേക്കുമായി സെലക്ഷൻ നടക്കുന്നു"
english_title: "Selection conducting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28768/selection-conducting"
published_at: "2022-02-27T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621b70b770898_images (3).jpeg"
keywords: []
---

# കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലേയ്ക്കും, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ എന്നീ സ്കീമുകളിലേക്കുമായി സെലക്ഷൻ നടക്കുന്നു

> **Lead Summary:** കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലേയ്ക്കും, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ എന്നീ സ്കീമുകളിലേക്കുമായി 2022-23 അദ്ധ്യയന വർഷത്തേക്കുള്ള കണ്ണൂർ, കാസർഗോഡ്, വയനാട്, ജില്ലകളിലെ കായിക താരങ്ങൾക്കായുളള ജില്ലാതല, സോണൽ സെലക്ഷൻ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 02/03/22&03/03/22 തീയ്യതികളിലായി കണ്ണൂർ പോലീസ് പരേസ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.

## Article Content

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിലേയ്ക്കും, എലൈറ്റ്, ഓപ്പറേഷൻ ഒളിമ്പിയ എന്നീ സ്കീമുകളിലേക്കുമായി 2022-23 അദ്ധ്യയന വർഷത്തേക്കുള്ള കണ്ണൂർ, കാസർഗോഡ്, വയനാട്, ജില്ലകളിലെ കായിക താരങ്ങൾക്കായുളള ജില്ലാതല, സോണൽ സെലക്ഷൻ കോവിഡ് -19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് 02/03/22&03/03/22 തീയ്യതികളിലായി കണ്ണൂർ പോലീസ് പരേസ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്നു.

2022-23 അധ്യയന വർഷത്തെ 7, 8 ക്ലാസുകളിലേക്ക് മാർച്ച് 2- നും പ്ലസ് വൺ, കോളേജ് ഡിഗ്രി ഒന്നാംവർഷത്തേക്കുളള കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നത് മാർച്ച് 3 നുമാണ്. ബാസ്കറ്റ് ബോൾ, സ്വിമ്മിങ് ബോക്സിങ്, ജൂഡോ, ഫെൻസിങ്, ആർച്ചറി, റസ്ലിങ്, താണ്ടോ, സൈക്ലിംഗ് , നെറ്റ് ബോൾ, കബഡി, ഖോ കനോയിങ് കയാക്കിങ്, റോവിങ്, ഹോക്കി (പെൺകുട്ടികൾക്ക് സ്കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), ഹാൻഡ് ബോൾ പെൺകുട്ടികൾക്ക് സ്കൂൾ, പ്ലസ് വൺ അക്കാഡമികളിലേക്ക് മാത്രം), എന്നീ കായികയിനങ്ങളിലേക്കാണ് സോണൽ സെലക്ഷൻ നടക്കുക.

സ്വിമ്മിങ് സെലക്ഷനു പങ്കെടുക്കേണ്ട എല്ലാ വിഭാഗം കായിക താരങ്ങൾക്കും മാർച്ച് 3 നായിരിക്കും ട്രയൽ നടത്തുക.

ദേശീയ തലത്തില്‍ മെഡല്‍ നേടിയ കായിക താരങ്ങളെയാണ് ടി സ്കീമുകളില്‍ പരിഗണിക്കുന്നത്.സ്കൂള്‍ ഹോസ്റ്റലിലേക്ക് 7,8 (14 വയസ്സിന് താഴെയുളളവര്‍),+1 ക്ലാസുകളിലേക്കും,

കോളേജിലേക്ക് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കുമാണ് പ്രവേശനം നല്‍കുന്നത്.

സംസ്ഥാന മത്സരങ്ങളില്‍ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം കരസ്ഥമാക്കിയവര്‍ക്കും ദേശീയ മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും ഒമ്പതാം ക്ലാസിലേക്ക് സെലക്ഷനില്‍ പങ്കെടുക്കാവുന്നതാണ്.

കായിക താരങ്ങള്‍ക്ക് ഉയരത്തിന് വെയിറ്റേജ് മാര്‍ക്ക് നല്‍കുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സോണല്‍ തല സെലക്ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ മാർച്ച് 2 ന് രാവിലെ 8 മണിക്ക് സ്പോര്‍ട്സ് കിറ്റ്,വയസ് തെളിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ്,ഏത് ക്ലാസില്‍ പഠിക്കുന്നുവെന്ന് പ്രധാനാധ്യാപകന്‍ അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ സാക്ഷ്യപെടുത്തിയ സര്‍ട്ടിഫിക്കറ്റ്,കായിക രംഗത്ത് പ്രാവീണ്യം നേടിയ സര്‍ട്ടിഫിക്കറ്റ്,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഹാജരാകേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് 04972700485 എന്ന നമ്പറില്‍ ബന്ധപെടാവുന്നതാണ്.

    

       

             

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28768/selection-conducting)