---
title: "അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28843/apply-now"
published_at: "2022-02-28T07:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c31bac6d9b_images (8).jpeg"
keywords: []
---

# അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം

> **Lead Summary:** കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള പുണെയിലെ വൈകുണ്ഠമേത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) 2022-24 വര്‍ഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം പ്രവേശനത്തിന് മാര്‍ച്ച്‌ 31 വരെ അപേക്ഷ സ്വീകരിക്കും.അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.vamnicom.gov.inല്‍. പ്രാബല്യത്തിലുള്ള ലേറ്റസ്റ്റ് ഐ.ഐ.എം കാറ്റ്/എക്സാറ്റ്/ജിമാറ്റ്/സിമാറ്റ് സ്കോര്‍, ഗ്രൂപ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

## Article Content

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള പുണെയിലെ വൈകുണ്ഠമേത്ത നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോഓപറേറ്റിവ് മാനേജ്മെന്റ് (വാംനികോം) 2022-24 വര്‍ഷം നടത്തുന്ന അഗ്രി ബിസിനസ് മാനേജ്മെന്റ് പി.ജി ഡിപ്ലോമ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാം പ്രവേശനത്തിന് മാര്‍ച്ച്‌ 31 വരെ അപേക്ഷ സ്വീകരിക്കും.അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.vamnicom.gov.inല്‍. പ്രാബല്യത്തിലുള്ള ലേറ്റസ്റ്റ് ഐ.ഐ.എം കാറ്റ്/എക്സാറ്റ്/ജിമാറ്റ്/സിമാറ്റ് സ്കോര്‍, ഗ്രൂപ് ചര്‍ച്ച, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

എം.ബി.എക്ക് തത്തുല്യമാണ് ഇവിടത്തെ PGDM-ABM. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ബിരുദമെടുത്തവരാകണം. എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.

അപേക്ഷാഫീസ് 500 രൂപ. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. പ്രോഗ്രാം സ്ട്രക്ചര്‍, കോഴ്സ് ഫീസ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്ക് അഗ്രി ബിസിനസ് മേഖലയില്‍ തൊഴില്‍സാധ്യത.

പി.ജി.ഡി.എം: വാംനികോം വര്‍ക്കിങ് എക്സിക്യൂട്ടിവ്/ഓഫിസര്‍മാര്‍ക്കായി 2022 ജൂലൈ മുതല്‍ 2023 ഡിസംബര്‍ വരെ നടത്തുന്ന 18 മാസത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പോസ്റ്റ് ഗ്രാ​ജ്വേറ്റ് ഡിപ്ലോമ ഇന്‍ മാനേജ്മെന്റ് പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. എ.ഐ.സി.ടി.ഇയുടെ അനുമതിയോടെ നടത്തുന്ന PGDM പ്രോഗ്രാമില്‍ കോഓപറേറ്റിവ് മാനേജ്മെന്റ്, അഗ്രി ബിസിനസ് മാനേജ്മെന്റ്, എന്റര്‍പ്രണര്‍ഷിപ്പ് മാനേജ്മെന്റ് സ്‍പെഷലൈസേഷനുകളാണ്.

യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ബിരുദവും പ്രാബല്യത്തിലുള്ള IIM-CAT/മാറ്റ്/എക്സാറ്റ്/അറ്റ്മ/സിമാറ്റ് സ്കോറും. എസ്.സി/എസ്.ടി വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ബിരുദത്തിന് 45 ശതമാനം മാര്‍ക്ക് മതി. അപേക്ഷകര്‍ക്ക് അഞ്ചുവര്‍ഷത്തെ മാനേജീരിയല്‍/സൂപ്പര്‍വൈസറി എക്സ്പീരിയന്‍സുണ്ടായിരിക്കണം. അപേക്ഷാഫീസ് 500 രൂപ. അപേക്ഷ ഓണ്‍ലൈനായി മാര്‍ച്ച്‌ 31നകം സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.vamnicom.gov.inല്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28843/apply-now)