---
title: "അനധികൃത മദ്യ വില്പന നടത്തിയതിന് യുവാവ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/288468/arrested"
published_at: "2025-05-07T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ade99102ef_IMG-20250507-WA0007.jpg"
keywords: []
---

# അനധികൃത മദ്യ വില്പന നടത്തിയതിന് യുവാവ് പിടിയിൽ

> **Lead Summary:** കണ്ണൂർ : ഉളിക്കൽ കേയാപറമ്പ് ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ എരുത്കടവ് സ്വദേശിയായ പ്ലാക്കുഴിയിൽ വീട്ടിൽ സുകുമാരൻ മകൻ അനീഷ് പി ഇരിട്ടി എക്സൈസ് പിടിയിൽ. ഇരിട്ടി റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി എം ജെയിംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ കെയാപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് KL 58 H 647 നമ്പർ CBZ ബൈക്കിൽ മദ്യ വില്പന നടത്തുന്നതിനിടയിൽ 35 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അനീഷ് പിടിയിലായത്.

## Article Content

കണ്ണൂർ : ഉളിക്കൽ കേയാപറമ്പ് ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ച് മദ്യ വില്പന നടത്തിയ എരുത്കടവ് സ്വദേശിയായ പ്ലാക്കുഴിയിൽ വീട്ടിൽ സുകുമാരൻ മകൻ അനീഷ് പി ഇരിട്ടി എക്സൈസ് പിടിയിൽ. ഇരിട്ടി റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സി എം ജെയിംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉളിക്കൽ കെയാപറമ്പ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് KL 58 H 647 നമ്പർ CBZ ബൈക്കിൽ മദ്യ വില്പന നടത്തുന്നതിനിടയിൽ 35 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി അനീഷ് പിടിയിലായത്.

ഇയാളുടെ പേരിൽ മുൻപും സമാന സ്വഭാവത്തിലുള്ള അബ്കാരി കേസുകൾ എടുത്തിട്ടുള്ളതാണ്. തുടർന്ന് മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷൈബി കുര്യൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ പി ജി അഖിൽ, സി വി പ്രജിൽ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/288468/arrested)