---
title: "ഇന്ന് ദേശീയ ശാസ്ത്രദിനം"
english_title: "National science day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28851/national-science-day"
published_at: "2022-02-28T08:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c3f1e13d0e_images (1).jpeg"
keywords: []
---

# ഇന്ന് ദേശീയ ശാസ്ത്രദിനം

> **Lead Summary:** ഇന്ന് ദേശീയ ശാസ്ത്രദിനം. 1928 ല്‍ സര്‍ സി വി രാമന്‍, 'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസം കണ്ടെത്തിയ ദിനമാണ് ഫെബ്രുവരി 28. സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം എന്നതാണ് 2022 ലെ ശാസ്ത്ര ദിന ചിന്താവിഷയം.

## Article Content

ഇന്ന് ദേശീയ ശാസ്ത്രദിനം. 1928 ല്‍ സര്‍ സി വി രാമന്‍, 'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസം കണ്ടെത്തിയ ദിനമാണ് ഫെബ്രുവരി 28. സുസ്ഥിരമായ ഭാവിക്കായി ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും സംയോജിത സമീപനം എന്നതാണ് 2022 ലെ ശാസ്ത്ര ദിന ചിന്താവിഷയം.

സി വി രാമന്‍ ശാസ്ത്രലോകത്തിനു നല്‍കിയിട്ടുള്ള സംഭാവനകളെ ഓര്‍ക്കുന്നതിനു വേണ്ടിയിട്ടാണ് 1987 മുതല്‍ എല്ലാവര്‍ഷവും ഫെബ്രുവരി 28 ശാസ്ത്ര ദിനമായി ആഘോഷിച്ചു വരുന്നത്.1928 ല്‍ ഇതേ ദിനമാണ് സിവി രാമന്‍,' രാമന്‍ പ്രഭാവം' കണ്ടുപിടിച്ചത്.

1921 ഇല്‍ ലണ്ടനിലേക്കുള്ള കപ്പല്‍ യാത്രയിലാണ് എങ്ങനെ കടലിനു നീലനിറം ലഭിച്ചുവെന്ന ചിന്ത സിവി രാമനുണ്ടാകുന്നത്. ഈ ചിന്ത ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസം കണ്ടെത്തുന്നതിനു നിമിത്തമായി.രാമന്‍ പ്രഭാവം എന്നു പേര്‍ വിളിക്കുന്ന ഈ പ്രതിഭാസം പില്‍ക്കാലത്ത് വലിയ ശാസ്ത്ര ഗവേഷണങ്ങളുടെ മാതാവായി. 1930 ല്‍ ഭൗതിക ശാസ്ത്രത്തില്‍ നോബൈല്‍ സമ്മാനം ലഭിക്കുവാന്‍ കാരണമായത് രാമന്‍ പ്രഭവമാണ്. 1954 ല്‍ രാജ്യം സിവി രാമനെ ഭാരത്‌ രത്‌ന നല്‍കി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28851/national-science-day)