---
title: "ഓപ്പറേഷന്‍ ഗംഗയുടെ അഞ്ചാമത്തെ വിമാനവും ഇന്ത്യയിലെത്തി"
english_title: "5th flight arrived with 12 malayalees"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28853/5th-flight-arrived-with-12-malayalees"
published_at: "2022-02-28T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c478478893_images (2).jpeg"
keywords: []
---

# ഓപ്പറേഷന്‍ ഗംഗയുടെ അഞ്ചാമത്തെ വിമാനവും ഇന്ത്യയിലെത്തി

> **Lead Summary:** ഉക്രെയന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ ഗംഗയുടെ അഞ്ചാമത്തെ വിമാനവും ഇന്ത്യയിലെത്തി.

## Article Content

ഉക്രെയന്‍ രക്ഷാദൗത്യത്തിന്റെ ഭാഗമായുള്ള ഓപ്പറേഷന്‍ ഗംഗയുടെ അഞ്ചാമത്തെ വിമാനവും ഇന്ത്യയിലെത്തി.

ഉ​ക്രെ​യ്ൻ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ റൊ​മേ​നി​യ​യി​ല്‍ നി​ന്നും ഇ​ന്ത്യ​ക്കാ​രെ വഹിച്ചുകൊണ്ടുള്ള വി​മാ​നമാണ് ഇന്ന് ഡ​ല്‍​ഹി​യി​ലെ​ത്തിയത്. 12 മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പ​ടെ 249 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്തി​ലെ​ത്തി​യ​ത്.

ഇ​തോ​ടെ രാ​ജ്യ​ത്ത് മ​ട​ങ്ങി​യെ​ത്തി​യ ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 1,157 ആ​യി. ഇന്ന് രണ്ട് വിമാനങ്ങളാണ് ഇന്ത്യയിലേക്ക് എത്തുക. ഹംഗറിയില്‍ നിന്നും പുറപ്പെടുന്ന ഇന്‍ഡിഗോ ഫ്ലൈറ്റിലാണ് ഇന്ത്യക്കാരെത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28853/5th-flight-arrived-with-12-malayalees)